Food Saftey Commission Vaccancy:സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ ഒഴിവ്,പട്ടികവർഗ റസിഡൻഷ്യൽ സ്കൂളിൽ പ്രിൻസിപ്പാൾ ഒഴിവുകൾ ഇങ്ങിനെ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 09:50 AM IST
  • ഭക്ഷ്യ കമ്മീഷനിൽ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്
  • 65 വയസാണ് പ്രായപരിധി കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ
  • സംസ്ഥാന പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ പ്രിൻസിപ്പൾ ഒഴിവ്
Food Saftey Commission Vaccancy:സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ  ഒഴിവ്,പട്ടികവർഗ റസിഡൻഷ്യൽ  സ്കൂളിൽ പ്രിൻസിപ്പാൾ ഒഴിവുകൾ ഇങ്ങിനെ

Trivanadrum: സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ നിലവിലുള്ള അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് നിയമനം. 65 വയസാണ് പ്രായപരിധി. യോഗ്യത, മറ്റ് വിശദാംശങ്ങൾ എന്നിവ www.kerala.gov.in, www.prd.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ ബയോഡേറ്റയോടൊപ്പം secy.food@kerala.gov.in ൽ 15 ദിവസത്തിനകം അയയ്ക്കണം.

സംസ്ഥാന പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുനന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിലേക്ക് 2021-22 അധ്യയന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പാളിനെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

ALSO READ: Muttil forest robbery case: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ

തിരുവനന്തപുരം വികാസ്ഭവന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വാഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

ALSO READ: Covid Third Wave : കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയ ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയും (ബി.എഡ്) ആണ് യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ കുറഞ്ഞത് 5 വർഷം പ്രിൻസിപ്പാളായി/വൈസ് പ്രിൻസിപ്പാളായി ജോലിനോക്കിയ പ്രവൃത്തി പരിചയം വേണം. പ്രായം 35 നം 58 നും മദ്ധ്യേ. 44,020 രൂപ പ്രതിമാസം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News