Rajesh Jhon | മലയാളി ഫിഷിങ്ങ് വ്ളോഗർ കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

വ്ളോഗർ ജോൺ എന്ന പേരിലുള്ള അദ്ദേഹത്തിൻറെ യൂ ടൂബ് പേജിൽ മൂന്ന് ദിവസം മുൻപാണ് അവാസാനത്തെ വീഡിയോ പോസ്റ്റ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 11:37 AM IST
  • തൻറെ കയ്യിൽ നിന്നും താഴേക്ക് വീണ ബാഗ് ചൂണ്ട ഉപയോഗിച്ച് എടുക്കുന്നതിനിടയിലാണ് അപകടം
  • കഴിഞ്ഞ ബുധനാഴ്ചയാണ് വ്ളോഗിങ്ങിനായി രാജേഷ് വീട്ടിൽ നിന്നും പോയത്
Rajesh Jhon | മലയാളി ഫിഷിങ്ങ് വ്ളോഗർ കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

കോഴിക്കോട്: മലയാളി ഫിഷിങ്ങ് വ്ളോഗർ കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) ആണ് മരിച്ചത്.

തൻറെ കയ്യിൽ നിന്നും താഴേക്ക് വീണ ബാഗ് ചൂണ്ട ഉപയോഗിച്ച് എടുക്കുന്നതിനിടയിലാണ് അപകടമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വ്ളോഗിങ്ങിനായി രാജേഷ് വീട്ടിൽ നിന്നും പോയത്. പിന്നീട് ഇടക്ക് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. വിവരമൊന്നും ഇല്ലാതായതോടെ ഭാര്യയാണ് പോലീസിൽ വിവരം അറിയിച്ചത്.

Also Read: കൊല്ലപ്പെട്ടത് ഇർഷാദ് തന്നെ; ദുരൂഹത തീരുന്നില്ല, പിന്നിൽ 916 ഗ്യാങ്ങോ?

തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.  വ്ളോഗർ ജോൺ എന്ന പേരിലുള്ള അദ്ദേഹത്തിൻറെ യൂ ടൂബ് പേജിൽ മൂന്ന് ദിവസം മുൻപാണ് അവാസാനത്തെ വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ജോണിൻറെ മരണത്തിൽ അദ്ദേഹത്തിൻെ വീഡിയോക്ക് താഴെ കമൻറുകളിടുന്നത്.

ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ

വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണ്ണപണയ സ്ഥാപനയുടമയായ വയോധികനെ ബൈക്ക് കൊണ്ടിടിച്ചിട്ടശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നു കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ  ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ, കോട്ടുകാൽ തുണ്ടുവിള വീട്ടിൽ  വിനീത്, കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ എന്നിവരെയാണ് വിഴഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 27 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News