Fire Accident: പാലക്കാട് മാലിന്യസംസ്‌കരണ ശാലയിൽ തീപിടുത്തം

Fire Accident: മാലിന്യസംസ്‌കരണ ശാലയുടെ പിന്‍ഭാഗത്തായാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.  സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ അറിയിച്ചു.

Written by - Ajitha Kumari | Last Updated : Jun 27, 2023, 11:24 AM IST
  • കൂട്ടുപാതയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം
  • ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്
  • എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
Fire Accident: പാലക്കാട് മാലിന്യസംസ്‌കരണ ശാലയിൽ തീപിടുത്തം

പാലക്കാട്: കൂട്ടുപാതയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ്  തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാല്‍ വലിയതോതില്‍ പുക ഉയരുകയാണ്. ഈ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത് പുക ശമിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

Also Read: Fake Certificate Case: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിൻ്റെ കൂട്ടുപ്രതി അബിൻ സി. രാജ് അറസ്റ്റിൽ

മാലിന്യസംസ്‌കരണ ശാലയുടെ പിന്‍ഭാഗത്തായാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.  സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ അറിയിച്ചു. സാമൂഹിക വിരുദ്ധര്‍ തീയിട്ടതാകാമെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസില്‍ പരാതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മുദ്രലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 3.75 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

മുദ്ര ലോൺവഴി 10 ലക്ഷം രൂപ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പാലക്കാട് ചാലവര സ്വദേശി ആബിദിനെയാണ് കോട്ടയം റെയിൽവേ പോലീസ് ഇൻസ്പെക്ടറായ റജി പി.ജോസഫ് അറസ്റ്റു ചെയ്തത്.

Also Read: Hanumanji Favourite Zodiac Signs: ഹനുമാന് പ്രിയം ഈ രാശിക്കാരോട്, നൽകും വൻ സമ്പൽസമൃദ്ധി!

തട്ടിപ്പിനിരയായത് തൃശൂർ സ്വദേശിയായ കോട്ടയം റയിൽവേ സ്റ്റേഷൻ ജീവനക്കാരിയാണ്.  പ്രതി ഇവരിൽ നിന്നും പലതവണയായാണ്  മൂന്നേമുക്കാൽ ലക്ഷം രൂപ തുക തട്ടിയെടുത്തത്. പിടിയിലായ ആബിദ് നേരത്തെ പാലക്കാട്, ചേർപ്പുളശ്ശേരി, ഷൊർണൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പണം നൽകിയവർ ലോൺ കിട്ടാതെ വന്നതോടെ ഇയാളുമായി ബന്ധപ്പെട്ടപ്പോൾ തിരുനൽവേലി എസ്.ബി.ഐ. ബ്രാഞ്ചിലെ പേ ഇൻ സ്ലിപിൽ തട്ടിപ്പിനിരയായവരുടെ പേരും വിലസവും അക്കൗണ്ട്‌ നമ്പരും എഴുതി ബാങ്കിന്റെ വ്യാജ സീലും പതിച്ച് വാട്‌സാപ്പിൽ അയച്ചുനൽകുകയാണ് ഇയാൾ ചെയ്തത്.  അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News