തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിനുണ്ടായ തീപിടുത്തത്തിൽ ഫയർ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം തുമ്പയിലെ കിൻഫ്രപാർക്കിലെ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ആളിപ്പടർന്ന തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം സംഭവിച്ചു.
Also Read: കൊച്ചിയിലേക്ക് വൻ ലഹരിക്കടത്ത്; 25 ലക്ഷം രൂപയുടെ എംഡിഎംഎ പോലീസ് പിടികൂടി
ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. തീയണക്കുന്നതിനിടെ താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പുലർച്ചെ 1:30 ഓടെയായിരുന്നു വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം അവിടെ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകലോക്കെ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തിയമർന്നു.
ചെങ്കൽചൂള, കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളാണ് തീയണയ്ക്കാനായി സ്ഥലത്തെത്തിച്ചേർന്നത്. ഇതിൽ ചാക്ക ഫയർ സ്റ്റേഷനിലെ സേനാംഗമായിരുന്നു മരണമടഞ്ഞ രഞ്ജിത്ത്. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ കുറേനേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ 'ബാപ്പയും മക്കളും' പിടിയിൽ!
മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ബാപ്പയും മക്കളും എന്ന പേരിൽ അറിയപ്പെടുന്ന മോഷണസംഘം വീണ്ടും പിടിയിലായി. ഇവരിൽ നിന്നും മലാപ്പറമ്പിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും കാണാതായ മൊബൈൽ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ മക്കളായ മുഹമ്മദ് ഷിഹാൽ, ഫാസിൽ എന്നിവരും കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ്, മാത്തോട്ടം സ്വദേശി അൻഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ തായിഫും ഷിഹാലും നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിൽ അറസ്റ്റിലാകുകയും മേയ് ആറിന് ജാമ്യത്തിലിറങ്ങിയതുമായിരുന്നു. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ആനശ്ശേരി കാവ് പരിസരത്തു നിന്നും 30 പവൻ സ്വർണം മോഷണം പോയ അന്നുതന്നെ ഇവർ കസബ സ്റ്റേഷൻ പരിധിയിൽ നിന്നും മൊബൈൽഫോൺ മോഷണം നടത്തിയിരുന്നു. തുടർന്ന് രാത്രിയിൽ നഗരത്തിൽ കറങ്ങുന്ന ഈ സംഘത്തെ പോലീസ് പിന്തുടരുകയും. ഇതിൽ മൊബൈൽഫോൺ മോഷ്ടിച്ച പതിനാലുകാരനെ ഇന്നലെ അറസ്റ്റുചെയ്യുകയുമായിരുന്നു.
Also Read: Budh Margi 2023: ബുധൻ നേർരേഖയിൽ; ഈ രാശിക്കാർക്ക് ഇനി വരാനിരിക്കുന്നത് അടിപൊളി ദിനങ്ങൾ!
മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവും സിറ്റി ക്രൈം സ്ക്വാഡിലെ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത് എന്നിവർ ചേർന്നാണ് ഈ അഞ്ചംഗ സംഘത്തെ പിടികൂടിയത്. മെഡിക്കൽ കോളജിനു സമീപത്തെ ലോഡ്ജിലെ 401ാം നമ്പർ മുറിയിൽ ഇവർ അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവർക്ക് പിടിവീഴുന്നത്. ഇവർക്കെതിരെ മോഷണ ആസൂത്രണത്തിനുള്ള ഐപിസി 402ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...