IFFK 2023: രഞ്‍ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അം​ഗങ്ങൾ; സര്‍ക്കാര്‍ ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്ന് രഞ്ജിത്ത്

Kerala Film Academy: ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ച തീരുമാനങ്ങള്‍ താന്‍ ഒറ്റയ്ക്കല്ല എടുക്കുന്നതെന്നും താന്‍ ഈ സ്ഥാനത്തിന് യോഗ്യനാണോ അല്ലയോ എന്ന് സാംസ്‌കാരിക വകുപ്പും സര്‍ക്കാരും പറയട്ടേയെന്നും രഞ്ജിത്ത് പറഞ്ഞു. 

Last Updated : Dec 14, 2023, 06:48 PM IST
  • ഡോ. ബിജുവിനെക്കുറിച്ചും നടൻ ഭീമൻ രഘുവിനെക്കുറിച്ചും രഞ്ജിത്ത് പറഞ്ഞ പരാമര്‍ശങ്ങളാണ് ഇപ്പോൾ രഞ്ജിത്തിന് തന്നെ വിനയായി മാറിയിരിക്കുന്നത്.
  • ഡോ. ബിജു കെഎസ്എഫ്ഡിസിയിലെ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ രാജിവച്ചിരുന്നു.
IFFK 2023: രഞ്‍ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അം​ഗങ്ങൾ; സര്‍ക്കാര്‍ ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്ന് രഞ്ജിത്ത്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ തിരിഞ്ഞ് അക്കാദമി അം​ഗങ്ങൾ. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന്  രഞ്ജിത്തിനെ നീക്കണമെന്ന ആവശ്യവുമായി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നു. കൂടാതെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് സര്‍ക്കാരിന് കത്തുനല്‍കി. അതേസമയം സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ സ്ഥാനമൊഴിയാമെന്നൈണ് രഞ്ജിത്തിന്റെ പ്രതികരണം. 

ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ച തീരുമാനങ്ങള്‍ താന്‍ ഒറ്റയ്ക്കല്ല എടുക്കുന്നതെന്നും താന്‍ ഈ സ്ഥാനത്തിന് യോഗ്യനാണോ അല്ലയോ എന്ന് സാംസ്‌കാരിക വകുപ്പും സര്‍ക്കാരും പറയട്ടേയെന്നും രഞ്ജിത്ത് പറഞ്ഞു. നവകേരള യാത്ര കഴിഞ്ഞെത്തുമ്പോള്‍ മന്ത്രി ഈ പരാതി പരിശോധിക്കട്ടേയെന്നും എല്ലാവരും വീര്‍പ്പുമുട്ടുകയാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ പറയട്ടേയെന്നും അപ്പോള്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. 

ALSO READ: രാജാക്കാട് ഗവണ്‍മെന്റ് ഐ ടി ഐയില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം; ഇരുവിഭാ​ഗം പ്രവർത്തകർക്കും പരിക്ക്

ഡോ. ബിജുവിനെക്കുറിച്ചും നടൻ ഭീമൻ രഘുവിനെക്കുറിച്ചും രഞ്ജിത്ത് പറഞ്ഞ പരാമര്‍ശങ്ങളാണ് ഇപ്പോൾ രഞ്ജിത്തിന് തന്നെ വിനയായി മാറിയിരിക്കുന്നത്.  ഡോ. ബിജു കെഎസ്എഫ്ഡിസിയിലെ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ രാജിവച്ചിരുന്നു. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമയ്ക്ക് തിയേറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങളുടെ ആരംഭം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News