Karuvannur Bank Fraud: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 11:15 AM IST
  • കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
  • ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്
Karuvannur Bank Fraud: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.  ഇദ്ദേഹത്തോട് ചൊവ്വാഴ്ച ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. സിപിഎമ്മിന് കരുവന്നൂരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  

Also Read: തീവ്ര ന്യൂനമർദ്ദം ഇന്ന് ശക്തിപ്രാപിക്കും: കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത

ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ടുകൾ എടുത്തിരിക്കുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.  പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചിട്ടുണ്ട്. അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായിട്ടില്ല. അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ വര്‍ഗീസ് ഒഴിഞ്ഞുമാരുകയും അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നും മൊഴി നൽകിയിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News