KIFBI Masala Bond: കിഫ്ബി മസാല ബോണ്ട് കേസ്: ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്

Thomas Isaac: കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 11:52 AM IST
  • കിഫ്ബി മസാല ബോണ്ട്‌ കേസില്‍ തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു
  • ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകണം
  • കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്
KIFBI Masala Bond: കിഫ്ബി മസാല ബോണ്ട് കേസ്: ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്

കൊച്ചി: കിഫ്ബി മസാല ബോണ്ട്‌ കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. 

Also Read: KIIFB Masala Bond Case: ഇഡിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ

കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി.  ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്ക് വാദിച്ചത്. 

Also Read: പ്രമുഖ ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

സമൻസിൽ ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും  അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എങ്കിലും കേസില്‍ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമന്‍സ് അയക്കാന്‍  ഹൈക്കോടതി അനുവാദം നല്‍കിയതോടെയാണ് ഇ‍ഡിയുടെ ഈ നടപടി.

Also Read: ശുക്ര സംക്രമം: ജനുവരി 18 ന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡി ആരോപിച്ചിരിക്കുന്നത്. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണെന്നും ഇന്ത്യൻ രൂപയിൽ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നുവെന്നും. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നും സി.എ.ജി. ചൂണ്ടിക്കാട്ടിയ ഈ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News