Kerala E - Office : കേരള മാരിടൈം ബോര്‍ഡില്‍ ഇ- ഓഫീസ് സംവിധാനം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

ഈ ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് വഴി സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുതാര്യത, ഡാറ്റാ സെക്യൂരിറ്റി മുതലായവ ഉറപ്പാക്കാനും സഹായകരമാകും. 

Written by - Zee Malayalam News Desk | Last Updated : May 25, 2022, 05:30 PM IST
  • നാഷണല്‍ ഇ ഗവര്‍ണന്‍സ് പ്ലാനിന്റെ കീഴിലുള്ള മിഷന്‍ മോഡ് പ്രോജക്ടാണ് ഈ ഓഫീസ്.
  • നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ഈ സോഫ്‌റ്റ്വെയര്‍ സംവിധാനം നിർമ്മിച്ചിരിക്കുന്നത്.
  • 'പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കടലാസ് രഹിത സ്ഥാപനങ്ങളായി മാറ്റാനും അതുവഴി ഒരു ഡിജിറ്റല്‍ വര്‍ക്ക് സ്പേസ് സൊല്യൂഷന്‍ ഉണ്ടാക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
  • ഈ ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് വഴി സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുതാര്യത, ഡാറ്റാ സെക്യൂരിറ്റി മുതലായവ ഉറപ്പാക്കാനും സഹായകരമാകും.
Kerala E - Office : കേരള മാരിടൈം ബോര്‍ഡില്‍ ഇ- ഓഫീസ് സംവിധാനം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള മാരിടൈം ബോര്‍ഡില്‍ ഇ ഓഫീസ് സംവിധാനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഓഫീസ് വ്യവഹാരങ്ങളെ കടലാസില്‍നിന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയാലും അതിന്റെ ഗുണവും വേഗതയും വകുപ്പിനും പൊതുജനങ്ങള്‍ക്കും ലഭ്യമാകണമെങ്കില്‍ ഉദ്യോഗസ്ഥ സമൂഹം കാര്യക്ഷമത പുലര്‍ത്തിയെ മതിയാകൂ എന്നും അല്ലെങ്കില്‍ ഈ സംവിധാനവും ജലരേഖയാകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

നാഷണല്‍ ഇ ഗവര്‍ണന്‍സ് പ്ലാനിന്റെ കീഴിലുള്ള മിഷന്‍ മോഡ് പ്രോജക്ടാണ് ഈ ഓഫീസ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ നിര്‍മ്മിച്ച ഈ സോഫ്‌റ്റ്വെയര്‍ സംവിധാനം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് സര്‍ക്കാര്‍ ഓഫീസുകളെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കടലാസ് രഹിത സ്ഥാപനങ്ങളായി മാറ്റാനും അതുവഴി ഒരു ഡിജിറ്റല്‍ വര്‍ക്ക് സ്പേസ് സൊല്യൂഷന്‍ ഉണ്ടാക്കുക എന്നതുമാണ്. 

ALSO READ: പുതിയ അധ്യയനവർഷം മുതൽ വിദ്യാലയങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി വി.ശിവൻകുട്ടി

ഈ ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത് വഴി സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുതാര്യത, ഡാറ്റാ സെക്യൂരിറ്റി മുതലായവ ഉറപ്പാക്കാനും സഹായകരമാകും. കേരള മാരിടൈം ബോര്‍ഡില്‍ ഈ ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിനായി 8.39 ലക്ഷം രൂപയുടെ ഭരണാനുമതിയും ഫണ്ടുമാണ് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുള്ളത്. 

കേരള സ്റ്റേറ്റ് ഐടി മിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, കെല്‍ട്രോണ്‍, കെ സ്വാന്‍, ബി എസ് എന്‍ എല്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടിയാണ് ഈ പ്രോജക്ട് കേരള മാരിടൈം ബോര്‍ഡ് യാഥാര്‍ഥ്യമാക്കുന്നത്. മൂന്നു ഘട്ടങ്ങളായി കേരള മാരിടൈം ബോര്‍ഡ് എല്ലാ ഓഫീസുകളിലും ഈ ഓഫീസ് സംവിധാനം നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ഇതിന്റെ ആദ്യഘട്ടമാണ് വലിയതുറയിലെ ആസ്ഥാനമന്ദിരത്തില്‍ പൂര്‍ത്തീകരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ മൂന്ന് റീജിയണല്‍ ഓഫീസുകളിലും രണ്ട് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിങ്ങുകളിലും മൂന്നാംഘട്ടത്തില്‍ ബാക്കിയുള്ള എല്ലാ ഓഫീസുകളിലും നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ.എം.ബി ചെയര്‍മാന്‍ ഡോ.എന്‍.എസ്. പിള്ള ഐആന്റ്ആര്‍ എസ്, സി.ഇ.ഒ സലീംകുമാര്‍ ഐ.ആര്‍.എസ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.പി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News