കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ (Dollar Smuggling Case) സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച സ്പീക്കറെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ് എന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി മൊഴിയെടുക്കാനാണ് കസ്റ്റംസ് പദ്ധതിയിട്ടിരിക്കുന്നത്.
സ്പീക്കറെ (P Sreeramakrishnan) ചോദ്യം ചെയ്ത ശേഷം സ്പീക്കർക്കെതിരെ പ്രതികൾ നൽകിയ മൊഴിയിൽ കാര്യമുണ്ടോ എന്ന് പരിശോധിച്ചിട്ടായിരിക്കും തുടർ നടപടി സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്. നേരത്തെ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍, സുഹൃത്ത് നാസ് അബ്ദുളള എന്നിവരെ കസ്റ്റംസ് (Customs) ചോദ്യം ചെയ്തിരുന്നു.
Also Read: Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു
കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് ഗള്‍ഫില്‍ നിക്ഷേപമുണ്ട് എന്നാണ്. ഗള്‍ഫില്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമുണ്ടെന്നാണ് മൊഴി. ഈ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കസ്റ്റംസ് (Customs Official) തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.
നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത നാസ് അബ്ദുളളയുടെ പേരിലുള്ള ഒരു സിം കാര്‍ഡ് ആണ് സ്പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറില്‍ നിന്നും ഡോളര്‍ കടത്ത് കേസിലെ (Dollar Smuggling Case) പ്രതികളെ വിളിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സ്വര്‍ണ്ണക്കടത്ത് കേസ് പുറത്തായതിന് ശേഷം ഈ സിം കാര്‍ഡ് പ്രവര്‍ത്തന രഹിതമായിട്ടുണ്ടെന്നും അതിൽ ദുരൂഹത ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാര്‍ഡ് (SIM Card) എടുക്കുമ്പോള്‍ തന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ടുതന്നെ നാസിന്റെ പേരിലുള്ള തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തതെന്നുമാണ് സ്പീക്കര്‍ അഭിമുഖത്തില്‍ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.