Devikulam Election Result: തിരഞ്ഞെടുപ്പ് റദ്ദാക്കൽ; എ.രാജ സുപ്രീംകോടതിയെ സമീപിക്കും

 A Raja Mla Election Results: സംസ്ഥാന സെക്രട്ടേറിയേറ്റാണ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ അനുമതി നൽകിയത്, ഇതോടെയാണ് അപ്പീലിന് പോകുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 03:41 PM IST
  • ക്രിസ്തുമത വിശ്വാസികളാണ് രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും
  • രാജയുടെ വിവാഹവും ക്രിസ്തുമത ആചാര പ്രകാരമായിരുന്നു
  • 2016-ൽ 5782 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് എസ് രാജേന്ദ്രൻ ദേവികുളത്ത് ജയിച്ചത്
Devikulam Election Result: തിരഞ്ഞെടുപ്പ് റദ്ദാക്കൽ; എ.രാജ സുപ്രീംകോടതിയെ സമീപിക്കും

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രീംകോടതിയെ സമീപിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻറെ അനുമതി ലഭിച്ചതോടെയാണ് തീരുമാനമായത്.സമാനമായ പല കേസുകളിലും അനുകൂല വിധി വന്നതോടെയാണ് കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നത്. സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ രാജ തെറ്റായ ജാതി രേഖകൾ സമർപ്പിച്ചെന്ന് കാണിച്ച് എതിർ സ്ഥാനാർഥിയായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

7848 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് എ.രാജ ദേവികുളത്ത് വിജയിച്ചത്. ഇതിന് മുൻപ് എസ് രാജേന്ദ്രനായിരുന്നു ഇവിടെ ജയിച്ചിരുന്നത്.  2006 മുതൽ ദേവികുളത്തിലെ പ്രതിനിധീകരിക്കുന്നത് എസ് രാജേന്ദ്രനാണ്. 2016-ൽ 5782 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് രാജേന്ദ്രൻ ജയിച്ചത്. 

ഡി രാജയുടെ രേഖകൾ

ക്രിസ്തുമത വിശ്വാസികളാണ് രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും. അതേ വിശ്വാസത്തിൽ തന്നെയാണ് ഇപ്പോഴും രാജ തുടരുന്നതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ ഏറ്റവും വലിയ പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തുമത ആചാര പ്രകാരമായിരുന്നു രാജയുടെ വിവാഹമെന്നതാണ്. ഇതും ക്രിസ്തുമത ആചാര പ്രകാരമായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. ഇതോടെയാണ് രാജ യോഗ്യനല്ലെന്ന് പ്രഖ്യാപിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു

Trending News