Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?

അവസാനമായി തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെയും പോസ്റ്റർ ഉയർന്നതോടെ അന്തിമ പട്ടിക വന്നാൽ കോൺഗ്രസ്സിൽ ഒരു വലിയ പിളർപ്പ് തന്നെ കേന്ദ്ര നേതൃത്വം മുന്നിൽ കാണുന്നുണ്ടെന്ന് സൂചന

Written by - Zee Malayalam News Desk | Last Updated : Aug 28, 2021, 11:22 AM IST
  • പുതിയി ലിസ്റ്റിൽ 70 വയസ്സുള്ള രണ്ട് പേരെങ്കിലും ഉണ്ട്. ഇതും പ്രതിഷേധങ്ങൾക്ക് കാരണമാണ്.
  • തിരുവനന്തപുരത്ത് ശബരിനാഥനെയും,പാലക്കാട് ബൽറാമിനെയും ഡി.സി.സി അധ്യക്ഷൻമാരാക്കാനാണ്
  • പട്ടികയുടെ കരട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് വീണ്ടും ഒരു പുനർ ചിന്ത
Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?

ഡൽഹി: വിവാദങ്ങൾക്ക് പുറമേ വീണ്ടും വീണ്ടും കോൺഗ്രസ്സിൽ ആശയക്കുഴപ്പങ്ങൾ തുടരുന്നു. അന്തിമ അംഗീകാരത്തിന് സമർപ്പിച്ച ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിയിൽ ഹൈക്കമാൻഡിനും സംശയം. ഇതോടെ പട്ടിക പ്രസിദ്ധീകരീക്കുന്നത് ഇനിയും നീണ്ടു പോയേക്കാം. പട്ടികയുടെ കരട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് വീണ്ടും ഒരു പുനർ ചിന്ത ഉണ്ടായേക്കുമെന്ന് സൂചന നൽകുന്നത്.

അവസാനമായി തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെയും പോസ്റ്റർ ഉയർന്നതോടെ അന്തിമ പട്ടിക വന്നാൽ കോൺഗ്രസ്സിൽ ഒരു വലിയ പിളർപ്പ് തന്നെ കേന്ദ്ര നേതൃത്വം മുന്നിൽ കാണുന്നുണ്ടെന്ന് സൂചന. പി.സി വിഷ്ണുനാഥ്, വി.ടി ബൽറാം, ശബരിനാഥൻ തുടങ്ങിയ യുവ നിരകളിലെ പേരുകളാണ് എല്ലായിടത്തും ഉയർന്നു കേൾക്കുന്നത്. ഇത് വീണ്ടും വലിയ പ്രശ്നമാവാനാണ് സാധ്യത.

ALSO READ:Dcc Kerala: വിവാദ ചൂടുകൾക്കിടയിൽ ഡി.സി.സിക്ക് പുത്തൻ അധ്യക്ഷൻമാർ, ഇന്നറിയാം പേരുകൾ

ഇതിനോടകം വിഡി സതീശൻ,ഉമ്മൻ ചാണ്ടി,പാലോട് രവി തുടങ്ങി മിക്കവാറും പ്രധാനപ്പെട്ട എല്ലാ നേതാക്കളുടെയും പേരുകളിൽ പോസ്റ്ററുകളിൽ അതാത് ജില്ലാ ഡിസിസികൾക്ക് മുന്നിൽ നിരന്ന് കഴിഞ്ഞു. പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വന്നാൽ പാർട്ടിയിൽ ചെന്നിത്തല പക്ഷത്തിൻറെ അന്ത്യമാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

ALSO READ: Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ

പുതിയി ലിസ്റ്റിൽ 70 വയസ്സുള്ള രണ്ട് പേരെങ്കിലും ഉണ്ട്. ഇതും പ്രതിഷേധങ്ങൾക്ക് കാരണമാണ്. തിരുവനന്തപുരത്ത് ശബരിനാഥനെയും,പാലക്കാട് ബൽറാമിനെയും ഡി.സി.സി അധ്യക്ഷൻമാരാക്കാനാണ് സമ്മർദ്ദം ചെലുത്തുന്നത്. പി.സി വിഷ്ണുനാഥ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News