പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി ആര് പ്രദീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപമുള്ള പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇലന്തൂര്‍ വല്യവട്ടത്തെ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇലന്തൂര്‍ സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ALSO READ: ബസിനുള്ളൽ കുത്തേറ്റ യാത്രക്കാരി അപകടനില തരണം ചെയ്തു; യുവാവ് ഗുരുതരാവസ്ഥയിൽ
മൂന്ന് മണിയ്ക്ക് ഏരിയാ കമ്മിറ്റി യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...