ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ട -CPM

ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതിനാൽ സര്‍ക്കാര്‍ ധൃതിപിടിച്ച് തീരുമാനമെടുക്കില്ല.

Last Updated : Nov 15, 2019, 06:22 PM IST
    1. വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിക്ക് തന്നെ വ്യക്തത ഇല്ല.
    2. മാന്തിപുണ്ണാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കില്ല.
    3. ശബരിമലയില്‍ നിലവില്‍ യുവതി പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ട -CPM

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബരിമല വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സിപിഎം.

വിധിയില്‍ വ്യക്തത വരും വരെ യുവതി പ്രവേശനം അനുവദിക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തിരുമാനം. 

ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതിനാൽ ധൃതിപിടിച്ചുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടെന്നും സിപിഎം സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. 

വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിക്ക് തന്നെ വ്യക്തത ഇല്ലെന്ന് യോഗത്തിന് ശേഷം മന്ത്രി എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിധി രാഷ്ട്രീയ നേട്ടമാക്കാനുള്ള സംഘപരിവാർ സംഘടനകളുടെ നീക്കം മുന്നിൽ കാണണമെന്ന അഭിപ്രായവും സിപിഎമ്മിനുണ്ട്.

മാന്തിപുണ്ണാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ശബരിമലയില്‍ നിലവില്‍ യുവതി പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. 

കേസില്‍ അന്തിമ തിരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നുമാണ് പ്രാഥമിക നിയമോപദേശത്തില്‍ പറയുന്നു.

AGയോടും നിയമ സെക്രട്ടറിയോടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിയമോപദേശം തേടു൦. ഇതിന് ശേഷം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരോടോ മുതിര്‍ന്ന അഭിഭാഷകരോടോ സര്‍ക്കാര്‍ ഉപദേശം തേടും.  

ശബരിമല വിഷയത്തിലെ പുന:പരിശോധന ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സാഹചര്യത്തില്‍  2018ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. 

കൂടാതെ, വിധിയിലെ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിടുക്കപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചേക്കില്ലെന്നാണ് വിവരം.

തൃപ്തി ദേശായി അടക്കമുള്ള സ്ത്രീകള്‍ ശബരിമല പ്രവേശ൦ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് നിയമപരമായ പിന്‍ബലം ആവശ്യമാണ്.

കൂടാതെ, ശബരിമലയിലേക്ക് വരനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചിരുന്നു. 

പൊലീസ് സംരക്ഷണത്തില്‍ സ്ത്രീകളെ പ്രത്യേകം ശബരിമല സന്ദര്‍ശനത്തിന് എത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ശബരിമല ദര്‍ശനത്തിന് പ്രത്യേക സംരക്ഷണം വേണ്ട സ്ത്രീകല്‍ കോടതി ഉത്തരവുമായി എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് പോലും ഭിന്നാഭിപ്രായമാണുള്ളതെന്നും സുപ്രീം കോടതി തന്നെയാണ് വിഷയത്തില്‍ വ്യക്തത നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല ദര്‍ശനത്തിന് പ്രത്യേക സംരക്ഷണം വേണ്ട സ്ത്രീകല്‍ കോടതി ഉത്തരവുമായി എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് പോലും ഭിന്നാഭിപ്രായമാണുള്ളതെന്നും സുപ്രീം കോടതി തന്നെയാണ് വിഷയത്തില്‍ വ്യക്തത നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീ ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമല എന്നത് തുടക്കം മുതലുള്ള സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കുമെന്നായിരുന്നു വിധി വരുന്നതിനു മുന്‍പുള്ള സര്‍ക്കാര്‍ നിലപാട്. 

വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവെച്ച്‌ പരമോന്നത നീതിപീഡത്തിന്‍റെ വിധി അംഗീകരിക്കുമെന്നും അത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Trending News