സിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 63000-ത്തോളം ഫോളോവേഴ്സ് ഉള്ള പേജിൽ നിന്ന് രാത്രി തന്നെ ദൃശ്യങ്ങൾ നീക്കി.
അതേസമയം ഫെയ്സ്ബുക്ക് പേജ് ഔദ്യോഗികമല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഉദയഭാനു വ്യക്തമാക്കി.
Read Also: എഡിഎം നവീൻ ബാബുവിന്‍റെ മരണം; പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ല
ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്നും എസ്പിക്ക് പരാതി നൽകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലോ കൂടെയുള്ളവരോ ആണ്. വ്യാജരേഖയുണ്ടാക്കുന്ന വിദഗ്ധർ രാഹുലിനൊപ്പം ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
63000-ത്തോളം ഫോളോവേഴ്‌സുള്ള ഈ പേജ് 2013- മാര്‍ച്ച് 29നാണ് ആരംഭിച്ചത്. പത്തനംതിട്ട സിപിഎമ്മിന്റെ ഔദ്യോഗിക പേജെന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് വര്‍ഷങ്ങളായി ഈ പേജിൽ പങ്കുവെച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.