മോദി ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലായെന്ന് സിപിഐ നേതാവ് അമര്‍ജിത്ത് കൗര്‍

രാജ്യത്തിന്റെ വിഭവങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ ലഭ്യമാക്കണമെന്ന സ്വാതന്ത്ര്യസമര സേനാനികളുടെ അഭിലാഷം അട്ടിമറിച്ച് കുത്തകകള്‍ക്കായി പൊതുമേഖല തീറെഴുതി. എയര്‍പോര്‍ട്ട്, ഖനി, റെയില്‍വെ, ബാങ്ക്, ഇന്‍ഷ്വറന്‍സ്, സ്റ്റീല്‍ വ്യവസായം, ആരോഗ്യമേഖല തുടങ്ങിയവയെല്ലാം വിറ്റു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 6, 2022, 12:26 PM IST
  • സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
  • തങ്ങള്‍ക്കിഷ്ടമില്ലാത്ത ഗവണ്‍മെന്റുകള്‍ക്കെതിരെ സിബിഐ, ഇ ഡി, സിഎജി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ മര്‍ദ്ദനോപകരണമാക്കുന്നു.
  • രാജ്യത്തിന്റെ വിഭവങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ ലഭ്യമാക്കണമെന്ന സ്വാതന്ത്ര്യസമര സേനാനികളുടെ അഭിലാഷം അട്ടിമറിച്ച് കുത്തകകള്‍ക്കായി പൊതുമേഖല തീറെഴുതി.
മോദി ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലായെന്ന് സിപിഐ നേതാവ് അമര്‍ജിത്ത് കൗര്‍

പത്തനംതിട്ട: മോദി ഭരണത്തില്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലായി എന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം അമര്‍ജിത്ത് കൗര്‍ പറഞ്ഞു.സിപിഐ പത്തനംതിട്ട  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

മോദി ഭരണത്തിന്റെ കീഴില്‍ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലായെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം അമര്‍ജിത്ത് കൗര്‍ പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ അട്ടിമറിക്കാനും പകരം പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.  

Read Also: Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ

തങ്ങള്‍ക്കിഷ്ടമില്ലാത്ത ഗവണ്‍മെന്റുകള്‍ക്കെതിരെ സിബിഐ, ഇ ഡി, സിഎജി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ  മര്‍ദ്ദനോപകരണമാക്കുന്നു. ജൂഡീഷ്യറിയെവരെ ഭരണസ്വാധീനം ഉപയോഗിച്ച് വരുതിയിലാക്കി. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നങ്ങള്‍  കേന്ദ്രസര്‍ക്കാര്‍ ബലികഴിച്ചു. 

രാജ്യത്തിന്റെ വിഭവങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ ലഭ്യമാക്കണമെന്ന സ്വാതന്ത്ര്യസമര സേനാനികളുടെ അഭിലാഷം അട്ടിമറിച്ച് കുത്തകകള്‍ക്കായി പൊതുമേഖല തീറെഴുതി. എയര്‍പോര്‍ട്ട്, ഖനി, റെയില്‍വെ, ബാങ്ക്, ഇന്‍ഷ്വറന്‍സ്, സ്റ്റീല്‍ വ്യവസായം, ആരോഗ്യമേഖല തുടങ്ങിയവയെല്ലാം വിറ്റു. 
 

Read Also: Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

കൊറോണ എന്ന മഹാമാരിയെപ്പോലും വില്‍പ്പനക്കുള്ള അവസരമാക്കി.  അദാനിമാര്‍ക്കും അംബാനിമാര്‍ക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അവരുടെ 30 ലക്ഷം കോടിയുടെ നികുതി ഇളവ് ചെയ്തു. നൂറ് ശതകോടീശ്വരന്മാരുടെ എണ്ണം 140ലേക്ക് ഉയര്‍ന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും പ്രക്ഷോഭത്തിന്റെ പാതയിലാണ്.  

ദേശീയ പതാകയെ അംഗീകരിക്കാത്തവരുടെ രാജ്യസ്നേഹം കാപട്യമാണ്. ഇതാണോ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട ഭാരതമെന്ന് മോദി വ്യക്തമാക്കണമെന്നും അമര്‍ജിത്ത് കൗര്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ അധ്യക്ഷത വഹിക്കും. 

Read Also: Landslide In Idukki: മൂന്നാറിൽ ഉരുൾപ്പൊട്ടൽ; ഒരു ക്ഷേത്രവും 2 കടകളും മണ്ണിനടിയിൽ!

സംസ്ഥാന അസ്സി സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി അംഗം കെ ആർ ചന്ദ്രമോഹൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആർ ഗോപിനാഥൻ, ജില്ലാ അസ്സി സെക്രട്ടറിമാരായ ഡി സജി, മലയാലപ്പുഴ ശശി, ജില്ലാ ട്രഷറർ അടൂർ സേതു തുടങ്ങിയവർ പ്രസംഗിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News