Covid Spread Northern Districts : വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നു,പശ്ചാത്തലം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

അനുബന്ധരോഗങ്ങൾ   ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 05:07 PM IST
  • അനുബന്ധരോഗങ്ങൾ ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്.
  • അവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുവാൻ ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തണം.
  • ക്വാറന്റയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാർഡ്തല സമിതി ഉറപ്പാക്കണം
Covid Spread Northern Districts : വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നു,പശ്ചാത്തലം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് അദ്ദേഹം നിർദേശം നൽകി. അക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 

അനുബന്ധരോഗങ്ങൾ   ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്.  അവരെ കോവിഡ് ആശുപത്രികളിൽ  പ്രവേശിപ്പിക്കുവാൻ ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തും.

ALSO READ : Covid ഭേദമായവർ ഒരുഡോസ് വാക്സിൻ സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാമെന്ന് ICMR

വാർഡ്തല സമിതി ഇക്കാര്യത്തിൽ അവരെ  നിർബന്ധിക്കണം. ക്വാറന്റയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാർഡ്തല സമിതി ഉറപ്പാക്കണം. പ്രാഥമിക സമ്പർക്കക്കാരുടെ വിവരങ്ങൾ  കോവിഡ്പോർട്ടലിൽ കൃത്യമായി രജിസ്റ്റർ ചെയ്യണം.
 

ആരോഗ്യ പ്രവർത്തകരും മറ്റും വയോജനങ്ങൾക്ക് വേണ്ടി  വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ  പോകുന്ന പ്രശ്നം  പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേർന്ന് അടുത്താഴ്ചയിലെ നിയന്ത്രണങ്ങൾ തീരുമാനിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News