Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വാക്‌സിനേഷൻ നിരക്ക് കൂടുതലുള്ള രോഗവ്യാപന നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ രോഗം പകരാനുള്ള സാധ്യത കുറവാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 04:35 PM IST
  • ഓരോ സ്ഥലത്തിനനുസരിച്ചും കോവിഡ് രോഗബാധയുടെ തീവ്രത മാറും. യാത്ര ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക മാർഗനിർദ്ദേശങ്ങളെ കുറിച്ച് അന്വേഷിക്കുകയും പാലിക്കുകയും ചെയ്യണം.
  • വാക്‌സിനേഷൻ നിരക്ക് കൂടുതലുള്ള രോഗവ്യാപന നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ രോഗം പകരാനുള്ള സാധ്യത കുറവാണ്.
  • യാത്ര ചെയ്യുന്നതിന് മുമ്പ് 2 ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
  • യാത്ര പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾ താമസിക്കുന്ന സ്ഥലത്തും യാത്ര പോകുന്ന സ്ഥലത്തും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
 Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

രാജ്യത്ത് കോവിഡ് (Covid 19) രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ഒമിക്രോൺ കോവിഡ് വകഭേദവും (Omicron Covid Variant) വൻ തോതിൽ ആശങ്ക പരത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ  വർക്ക് ഫ്രം ഹോം (Work From Home) പുനരാരംഭിക്കാനും തുടങ്ങിയിട്ടുണ്ട്. അതിനൊടൊപ്പം തന്നെ വർക്കേഷനുകൾ ചെയ്യുന്നവരും കുറവല്ല. എന്നാൽ ഈ കോവിഡ് കാലത്ത് യാത്ര (Covid Travel Tips) ചെയ്യുമ്പോൾ സുരക്ഷാ ഉറപ്പ് വരുത്താൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.

കോവിഡ് കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

സ്ഥലത്തെ നിയമങ്ങളെ കുറിച്ച് അറിയുക

ഓരോ സ്ഥലത്തിനനുസരിച്ചും കോവിഡ് രോഗബാധയുടെ തീവ്രത മാറും. യാത്ര ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക മാർഗനിർദ്ദേശങ്ങളെ കുറിച്ച് അന്വേഷിക്കുകയും പാലിക്കുകയും ചെയ്യണം. സ്ഥലത്തെ കോവിഡ് രോഗവ്യാപന തീവ്രതയെ കുറിച്ച് അറിഞ്ഞ് വെക്കുകയും ചെയ്യണം. വാക്‌സിനേഷൻ നിരക്ക് കൂടുതലുള്ള രോഗവ്യാപന നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ രോഗം പകരാനുള്ള സാധ്യത കുറവാണ്. 

ALSO READ: Budget Travel In Covid Time : ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?

വാക്‌സിൻ സ്വീകരിക്കുക

വാക്‌സിനുകൾക്ക് കോവിഡ് രോഗബാധയെ പ്രതിരോധിക്കാൻ ഒരുപരിധി വരെ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനോടൊപ്പം തന്നെ മറ്റുള്ളവരിലേക്ക് രോഗം പടർത്താതിരിക്കാനും വാക്‌സിനുകൾ അഹായിക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് 2 ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. എന്നാൽ വാക്‌സിനുകളും 100 ശതമാനം സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല. വാക്‌സിൻ സ്വീകരിച്ചാലും മുൻകരുതലുകൾ ഒഴിവാക്കാൻ പാടില്ല.

ALSO READ: Goa Thrilling Adventure : സാഹസിക യാത്ര എന്നാൽ ഗോവയിൽ ഇതാണ്

 

രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ പോകുക

കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും യാത്ര ചെയ്യാൻ പാടില്ല. അത് നിങ്ങളുടെ ആരോഗ്യ നില വഷളാകാനും രോഗവ്യാപനത്തിനും കാരണമാകും. രോഗലക്ഷണങ്ങൾ രൂക്ഷമാകുകയാണെങ്കിൽ വൈദ്യ സഹായം തേടുകയും, ടെസ്റ്റ് നടത്തുകയും ചെയ്യണം.

ALSO READ:  Workation in Kerala : വർക്കേഷന് ഇനി ഹിമാചലിലും ഉത്തരാഖണ്ഡിലും ഒന്നും പോകണ്ട; കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

 

 യാത്ര പ്ലാൻ ചെയ്യുക

യാത്ര പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾ താമസിക്കുന്ന സ്ഥലത്തും യാത്ര പോകുന്ന സ്ഥലത്തും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. നിങ്ങളുടെ കുടുംബങ്ങൾക്കോ, നിങ്ങൾ സന്ദർശിച്ച സുഹൃത്തുക്കൾക്കോ രോഗലക്ഷണങ്ങളോ, രോഗമോ ഉണ്ടെങ്കിൽ യാത്ര ഒഴിവാക്കണം. വാക്‌സിൻ സ്വീകരിക്കാത്തവർ വാക്‌സിൻ സ്വീകരിക്കുന്നത് വരെ യാത്ര ഒഴിവാക്കണം. തിരക്കുള്ള സമയങ്ങളിൽ പോകുന്നതും ഒഴിവാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News