ജാതി മത ഭേദമെന്യേ മലയാളികള്‍ മാത്രം ആഘോഷിക്കുന്ന കേരളത്തിന്‍റെ ഓണത്തെ പരിഹസിച്ചതിന്‍റെ കലിപ്പിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
കേരളത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ജാതിമത ഭേദമന്യേ ഓണം കൊണ്ടാടുന്നു. ഓണഘോഷവുമായി ബന്ധപ്പെട്ടതാണ് അന്നേ ദിവസം കസവിന്‍റെ ഓണക്കോടി അണിയുന്നതും, ഒരുപാട് പ്രത്യേക വിഭവങ്ങള്‍ നിറയുന്ന ഓണസദ്യ കഴിക്കുന്നതും.
എന്നാല്‍, കഴിഞ്ഞ ദിവസം ഒര്രു പ്രമുഖ വസ്ത്ര ബ്രാന്‍ഡായ 'കോട്ടണ്‍ ജയ്‌പൂര്‍' അവരുടെ ഓണ വസ്ത്രശേഖരത്തില്‍ കേരളീയത മറന്ന് ഒരു കൂട്ടിചേര്‍ക്കല്‍ നടത്തി. അതായത് കസവിന്‍റെ ഓണക്കോടിയുടെ സ്ഥാനത്ത് ക്രീം നിറത്തിലുള്ള ചുരിദാര്‍ ആണ് മോഡലുകള്‍ ധരിച്ചിരുന്നത്. അത് പോകട്ടെ, ഓണ സദ്യയാണ് കേമമായത്...!! ഓണസദ്യയ്ക്ക് പകരം തൂശനിലയില്‍ വിളമ്പിയത് ദോശ, ഇഡ്ഡലി, ചമ്മന്തി, സാമ്പാര്‍ തുടങ്ങിയ ഭക്ഷണങ്ങളാണ്...!!
Since when did Dosae and Idli be a part of Onam Sadhya? pic.twitter.com/bObh14Gun5
— Anubha Upadhya (@ahbunaa) August 12, 2021
പരസ്യം പുറത്തുവന്നതോടെ കേരളീയ ആഘോഷത്തെ പരിഹസിച്ചതിന്‍റെ ദേഷ്യത്തിലാണ് സോഷ്യല്‍ മീഡിയ. വസ്ത്ര ബ്രാന്‍ഡായ 'കോട്ടണ്‍ ജയ്‌പൂരിന്‍റെ ട്വിറ്റര്‍ പേജില്‍ ഒട്ടേറെ പേരാണ് വിമര്‍ശനവുമായി എത്തിയത്.
ബ്രാന്‍ഡുകള്‍, തങ്ങള്‍ക്ക് അറിവില്ലാത്ത സംസ്‌കാരങ്ങളെ കേട്ടു കേള്‍വി മാത്രം വെച്ച് 'ഉപയോഗിക്കരുത്' എന്ന് അഭിപ്രായപ്പെട്ടവര്‍ ഏറെ.
എന്തായാലും , ബ്രാന്‍ഡ് തങ്ങള്‍ക്ക് സ്വകാര്യ സന്ദേശം അയച്ച ചില സാമൂഹിക മാധ്യമ ഉപയോക്താക്കളോട് സംസാരിച്ചതിന് ശേഷം വിവാദമായ ഫോട്ടോ അടങ്ങുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്‍വലിച്ചു. എന്നിരുന്നാലും ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും നിലനില്‍ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...