Congress protest: പോലീസ് അതിക്രമം; ഇന്ന് സംസ്ഥാന വ്യാപകമായി കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

Congress protest against Police: പോലീസിന്റെ അസ്വാഭാവിക നടപടിയ്ക്കിടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 05:53 PM IST
  • മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുക.
  • പ്രതിഷേധ മാർച്ചിനെതിരെ പോലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
  • നേതാക്കൾക്ക് എതിരായ പോലീസിന്റെ നടപടി ആസൂത്രിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Congress protest: പോലീസ് അതിക്രമം; ഇന്ന് സംസ്ഥാന വ്യാപകമായി കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിജിപി ഓഫീസിലേയ്ക്ക് കോൺഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ നടന്ന പോലീസ് നടപടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.

കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പോലീസ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. സിപിഎം ക്രിമിനലുകളും പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. 

ALSO READ: രണ്ട് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച പോലീസിന്റെ നടപടി ആസൂത്രിതമാണെന്നും ഇതിനെതിരെയാണ് ഇന്ന് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കുകയെന്നും  കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വ്യക്തമാക്കി. പോലീസിന്റെ ടിയർ ​ഗ്യാസ്, ജലപീരങ്കി പ്രയോ​ഗത്തിനിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കുന്നതിനിടെയായിരുന്നു പോലീസിന്റെ അസ്വാഭാവിക നടപടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.  ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News