തൃശൂർ: തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്. കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചു.
തൃശൂർ നിയോജ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മനു പള്ളത്ത്, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ തുടങ്ങി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് ഇന്ന് ബിജെപിയിലേക്ക് എത്തിയത്. മുരളീ മന്ദിരത്തിൽ തയ്യാറാക്കിയ വേദിയിൽ യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകർ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പത്മജ വേണുഗോപാലിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.
ALSO READ: കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്:മന്ത്രി വി ശിവൻകുട്ടി
ഇനിയും നിരവധി പേരെ താൻ ബി.ജെ.പിയിലെത്തിക്കുമെന്നും പിതാവ് കൊൺഗ്രസ്സിൽ നിന്നും നേരിട്ട അവഗണനക്കെതിരെയാണ് താൻ ചെയ്യുന്നതെന്നും പത്മജ പറഞ്ഞു. ബിജെപിയിൽ അംഗത്വം സ്വീകരിച്ച കോൺഗ്രസ് പ്രവർത്തകർ കെ കരുണാകരന്റെയും കല്യാണിക്കുട്ടിയുടെയും സ്മൃതി മണ്ഡപത്തിൽ സന്ദർശനം നടത്തിയാണ് മടങ്ങിയത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.