Organ donation: അവയവദാനത്തിന് സംസ്ഥാനത്ത് സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Organ donation: അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയ്ക്കെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരും.

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 03:55 PM IST
  • അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സമ​ഗ്ര പ്രോട്ടോകോൾ നടപ്പാക്കുന്നത്
  • ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഇതിന് കീഴില്‍ കൊണ്ടു വരും
  • അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയ്ക്കെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരും
Organ donation: അവയവദാനത്തിന് സംസ്ഥാനത്ത് സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സമ​ഗ്ര പ്രോട്ടോകോൾ നടപ്പാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഇതിന് കീഴില്‍ കൊണ്ടു വരും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയ്ക്കെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരും.

ഓരോരുത്തരുടേയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റി ഇക്കാര്യങ്ങൾ ഉറപ്പാക്കണം. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. അവയവദാനം ശക്തിപ്പെടുത്തുന്നതിന് വിളിച്ചുകൂട്ടിയ മെഡിക്കല്‍ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ മെഡിക്കല്‍ കോളേജും കൃത്യമായ അവലോകന യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ഒരു ടീം തന്നെ അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മറ്റൊരു ടീമിനെക്കൂടി സജ്ജമാക്കണം. പരീശീലനം നേടിയ സംഘത്തെ ഓരോ മെഡിക്കല്‍ കോളേജും സജ്ജമാക്കണമെന്നും മന്ത്രി നിർദേശം നൽകി.

ALSO READ: Monkeypox: മങ്കിപോക്സ് ലക്ഷണങ്ങൾ; കണ്ണൂരിൽ ഏഴ് വയസുകാരി നിരീക്ഷണത്തിൽ

കേരള ഓർ​ഗൺ ട്രാൻസ്പ്ലാന്റ് സൊസൈറ്റി (കെ സോട്ടോ) എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ഉണ്ടാക്കണം. ആശുപത്രികളില്‍ ഒരു ട്രാന്‍സ്പ്ലാന്റ് ടീമിനെ സജ്ജമാക്കണം. 10 മുതല്‍ 15 വര്‍ഷത്തെ പരിചയമുള്ള ഫാക്വല്‍റ്റികളെ കൂടി അവയവദാന പ്രക്രിയയില്‍ പ്രാപ്തമാക്കി കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Health department: രജിസ്റ്ററിൽ ഒപ്പിട്ടു, ഡ്യൂട്ടിയിൽ ഇല്ല; എട്ട് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ആശുപത്രി സൂപ്രണ്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മന്ത്രിയുടെ സന്ദർശന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവർ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി എത്തിയപ്പോൾ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ മാത്രമേ ഒപിയിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം ആശുപത്രിയിൽ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. ഈ എട്ട് ഡോക്ടർമാർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കഴിഞ്ഞ ദിവസമാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയത്. ആശുപത്രി നടത്തിപ്പിൽ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ട് അജയ മോഹനെ സ്ഥലം മാറ്റി. ചെങ്ങന്നൂരിലേക്കാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്. മന്ത്രി എത്തുമ്പോൾ രോഗികളുടെ വലിയ ക്യൂ ഉണ്ടായിരുന്നു. രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.

ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്നും രോഗികൾ മന്ത്രിയെ അറിയിച്ചു. പിന്നാലെ, ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവിറക്കുകയായിരുന്നു. ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ളവ ശരിയായി പ്രവർത്തിക്കാത്തതിലും മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാർ കുറവാണെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ആശുപത്രി സൂപ്രണ്ടിനെതിരെയും ആശുപത്രിയുടെ നടത്തിപ്പിനെതിരെയും മുൻപ് പലതവണ പരാതികൾ ഉയർന്നിരുന്നു. എംഎൽഎയ്ക്കും മന്ത്രിയ്ക്കും ഉൾപ്പെടെ ആശുപത്രിയുടെ നടത്തിപ്പിനെ സംബന്ധിച്ച് പരാതികൾ നൽകിയിരുന്നു. ആശുപത്രിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ന​ഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പരാതിയുമായി മന്ത്രിയെ സമീപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News