Thrissure: തൃശൂരിൽ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി

Thrissure: ലോഡിൻ്റെ ഭാരം നോക്കാൻ ആവശ്യപ്പെടുകയും ഭാരക്കൂടുതൽ ഉണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ഷിബിനോട് ഉദ്യോഗസ്ഥർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 07:48 PM IST
  • ഇതോടെ ഭാരം നോക്കുന്ന സ്ഥലത്ത് വാഹനം നിർത്താതെ ഷിബിൻ മുന്നോട്ട് പോയി.
  • പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ വാഹനം നിർത്തി ഇറങ്ങിയോടി.
Thrissure: തൃശൂരിൽ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി

തൃശ്ശൂർ: തൃശൂരിൽ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി. ആനന്ദപുരം സ്വദേശി ഷിബിനെ വാഹനം നിർത്താത്തതിന് പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ 12 മണിയോടെയാണ് കരിങ്കല്ലുമായെത്തിയ ടോറസ് ലോറി പാലിയേക്കര ടോൾ പ്ലാസക്ക് സമീപം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് പരിശോധനക്കായി തടഞ്ഞത്.

 ലോഡിൻ്റെ ഭാരം നോക്കാൻ ആവശ്യപ്പെടുകയും ഭാരക്കൂടുതൽ ഉണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ഷിബിനോട് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ ഭാരം നോക്കുന്ന സ്ഥലത്ത് വാഹനം നിർത്താതെ ഷിബിൻ മുന്നോട്ട് പോയി. പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ഇയാൾ വാഹനം നിർത്തി ഇറങ്ങിയോടി. ഓടിച്ചിട്ട് പിടിച്ച ഉദ്യോഗസ്ഥൻ ഇടത് കവിളിൽ അടിച്ച് വീഴ്ത്തിയതായി ഷിബിൻ പറയുന്നു. ഇടത്തേ ചെവിയുടെ കർണപുടം തകർന്ന യുവാവിന് കേൾവി ശേഷിക്കും തകരാർ സംഭവിച്ചിട്ടുണ്ട്. വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ പുതുക്കാട് പോലീസിൽ ഷിബിൻ പരാതി നൽകിയിട്ടുണ്ട്.

ALSO READ: ന്യായ് യാത്ര നിർത്തി; രാഹുൽ ​ഗാന്ധി വയനാട്ടിലേക്ക്

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിൽ കൊണ്ടുവന്നു

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് ജീവനക്കാരൻ പോളിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് നാടക രംഗങ്ങൾക്കാണ് വയനാട് പുൽപ്പള്ളി സാക്ഷിയായത്. കുടുംബത്തിൻറെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാൻ  അനുവദിക്കില്ലെന്ന് നിലപാടിലായിരുന്നു നാട്ടുകാർ. ചർച്ച തീരുമാനം പുറത്തുവന്നതോടെ ഇക്കാര്യം രേഖ മൂലം കുടുംബത്തെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടു പ്രതിഷേധം അരങ്ങേറി. 

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളച്ചാലില്‍ പോളിൻ്റെ മൃതദേഹം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ശേഷം വയനാട്ടിലേക്ക് ആംബുലൻസ് വഴി  മൃതദേഹം 9:30 ഓടെ പുൽപ്പള്ളിയിൽ എത്തിച്ചു. കുടുംബങ്ങൾ കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാതെ മൃതദേഹം സംസ്കരിക്കുന്ന നിലപാടിൽ ആയിരുന്നു ബന്ധുക്കളും നാട്ടുകാരും. പത്തുമണിയോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും സർവ്വകക്ഷി യോഗം ചേർന്നു.
ഇതിനിടയിൽ പുൽപ്പള്ളി ടൗണിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

ഇതിനിടയിൽ കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും നാട്ടുകാർ പുൽപ്പള്ളിയിലെത്തി. നേരത്തെ തടഞ്ഞുവച്ച ജീപ്പിന് മുകളിൽ പശുവിൻറെ ജഡം കെട്ടിവെച്ചു. ഇതിനിടയിൽ സർവ്വകക്ഷി ചർച്ച തീരുമാനമായി ' പത്ത്‌ ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകും. 40 ലക്ഷം ശുപാർശ്ശ. ഭാര്യക്ക്‌ സർക്കാർ സർവീസിൽ  താൽക്കാലിക നിയമനം. മകളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവ് വഹിക്കാനും തീരുമാനമായി. കൃത്യമായ നേതൃത്വമോ സംഘാടകമോ ആസൂത്രണമോ ഇല്ലാതിരുന്ന ആൾക്കൂട്ടം ആരെയും വകവെക്കാത്ത നിലയിലായിരുന്നു 

മൃതദേഹം വീട്ടിലേക്കെടുക്കാൻ ബന്ധുക്കളുടെ സമ്മതം എത്തിയതോടെ സംഘടിച്ചെത്തിയ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി മൃതദേഹം പാക്കെത്തെ വീട്ടിലെക്ക് മാറ്റി. ചർച്ചയുടെ തീരുമാനങ്ങൾ രേഖാമൂലം കുടുംബത്തെ അറിയിക്കുന്നതുവരെ മൃതദേഹം പുറത്തിറക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. മണിക്കൂറുകൾക്കു ശേഷം അഞ്ചരയോടെയാണ് മൃതദേഹം പുൽപ്പള്ളി സെൻ്റ്ജോർജ് യാക്കോബായ ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News