വീടിന് അപകടമായ മരം മുറിക്കാന്‍ പരാതി നൽകി; വൈരാഗ്യത്തിൽ അയൽവാസി കുടിവെള്ള സ്രോതസ് നശിപ്പിച്ചെന്ന് പരാതി

ജോസഫിന്റെ വീടിനോട് ചേര്‍ന്ന് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നിരുന്ന  മരം, ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീഴാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. മുന്‍പ്, മരത്തിന്റെ ചില്ലകള്‍ വീടിന് സമീപത്തേയ്ക്ക ഒടിഞ്ഞ് വീണിട്ടുമുണ്ട്.

Edited by - Zee Malayalam News Desk | Last Updated : Aug 24, 2022, 01:27 PM IST
  • പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കാലങ്ങളായി ഉപയോഗിച്ചിരുന്ന കുടിവെള്ള സ്രോതസ് നശിപ്പിച്ചതായാണ് വൃദ്ധ ദമ്പതികള്‍ ആരോപിക്കുന്നത്.
  • കുടിവെള്ള സ്രോതസ് നശിപ്പിച്ചതിനെതിരെ നാട്ടുകാര്‍ പഞ്ചായത്തിലും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
  • പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കുടിവെള്ള സ്രോതസാണ് മണ്ണും കല്ലും ഇട്ട് നികത്തിയത്
വീടിന് അപകടമായ മരം മുറിക്കാന്‍ പരാതി നൽകി; വൈരാഗ്യത്തിൽ അയൽവാസി കുടിവെള്ള സ്രോതസ് നശിപ്പിച്ചെന്ന് പരാതി

ഇടുക്കി: വീടിന് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരം മുറിച്ച് നീക്കണമെന്ന് ആവശ്യപെട്ട് പരാതി നല്‍കിയ വൃദ്ധ ദമ്പതികളുടെ കുടിവെള്ള സ്രോതസ് നശിപ്പിച്ചതായി പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ കളപ്പുരയ്ക്കല്‍ ജോസഫ്- മറിയാമ്മ ദമ്പതികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കുടിവെള്ള സ്രോതസാണ് മണ്ണും കല്ലും ഇട്ട് നികത്തിയത്.

ജോസഫിന്റെ വീടിനോട് ചേര്‍ന്ന് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നിരുന്ന  മരം, ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീഴാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. മുന്‍പ്, മരത്തിന്റെ ചില്ലകള്‍ വീടിന് സമീപത്തേയ്ക്ക ഒടിഞ്ഞ് വീണിട്ടുമുണ്ട്. 

Read Also: Bus fare hike: ബെം​ഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള

പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 12ന് മരം മുറിച്ച് മാറ്റി. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കാലങ്ങളായി ഉപയോഗിച്ചിരുന്ന കുടിവെള്ള സ്രോതസ് നശിപ്പിച്ചതായാണ് വൃദ്ധ ദമ്പതികള്‍ ആരോപിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍, ഇവിടെ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. 

നിലവില്‍ ഓടയിലൂടെ ഒഴുകി എത്തുന്ന വെള്ളവും മഴവെള്ളവുമാണ് ഇവരുടെ ആശ്രയം. കടുത്ത വേനലിലും സുലഭമായി വെള്ളം ലഭിച്ചിരുന് ജലസ്രോതസ് ആയിരുന്നു ഇത്. കുടിവെള്ള സ്രോതസ് നശിപ്പിച്ചതിനെതിരെ നാട്ടുകാര്‍, പഞ്ചായത്തിലും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News