കേ​ര​ള ബാ​ങ്കി​ന് അ​നു​മ​തി ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ൦

കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന് റി​സ​ര്‍​വ് ബാ​ങ്ക് അ​നു​മ​തി ന​ല്‍​കി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 

Last Updated : Oct 10, 2019, 12:26 PM IST
കേ​ര​ള ബാ​ങ്കി​ന് അ​നു​മ​തി ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ൦

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന് റി​സ​ര്‍​വ് ബാ​ങ്ക് അ​നു​മ​തി ന​ല്‍​കി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 

കേ​ര​ള ബാങ്കിന് റി​സ​ര്‍​വ് ബാ​ങ്ക് അ​നു​മ​തി നല്‍കിയതോടെ സം​സ്ഥാ​ന​ത്തി​ന് സ്വ​ന്തം ബാ​ങ്ക് രൂ​പീ​ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് ന​ട​പ്പാ​കു​ന്ന​ത്. ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ ല​യി​പ്പി​ച്ചാ​ണ് പു​തി​യ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

റി​സ​ര്‍​വ് ബാ​ങ്ക് ചി​ല നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് അ​ന്തി​മ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ത് പാ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ഹ​ക​ര​ണ​വ​കു​പ്പ് കൈ​ക്കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി റിസര്‍വ് ബാങ്ക് അംഗീരിച്ചതോടെയാണ് അവസാന കടമ്പയും സര്‍ക്കാര്‍ കടന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് സംബന്ധിച്ച ആശങ്ക മാറി. 

അതേസമയം, നടപടിക്രമങ്ങള്‍ ഇനിയും ഏറെ ഉള്ളതിനാല്‍ കേരളപ്പിറവി ദിനത്തില്‍ ബാങ്ക് നിലവില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഹൈക്കോടതിയിലുള്ള കേസിനെ ആശ്രയിച്ചായിരിക്കും നടപടി. എന്തായാലും, കേരള സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി തലയുയര്‍ത്തി കേരള ബാങ്ക് നിലകൊള്ളും!!
 

 

Trending News