Pinarayi Vijayan: 'അഭിമുഖത്തിൽ മലപ്പുറം എന്ന പേര് പരാമർശിച്ചിട്ടില്ല'; ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

 വിവാദത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് പത്രാധിപർക്ക് കത്ത് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 03:31 PM IST
  • മലപ്പുറം പരാമർശത്തിൽ പത്രാധിപർക്ക് കത്ത് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്
  • മുഖ്യമന്ത്രിയുടെ വാക്കുകൾ പത്രം തെറ്റായി വ്യാഖ്യാനിച്ചതായി കത്തിൽ പറയുന്നു
  • വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്
Pinarayi Vijayan: 'അഭിമുഖത്തിൽ മലപ്പുറം എന്ന പേര് പരാമർശിച്ചിട്ടില്ല'; ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ ദ ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിൽ ഒരു സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും വിവാദത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് പത്രാധിപർക്ക് കത്ത് നൽകിയത്. അഭിമുഖത്തിലെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും അത് വിവാദങ്ങൾക്ക് കാരണമായെന്നും കത്തിൽ പറയുന്നു.

കള്ളക്കടത്ത് സ്വർണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ഏതെങ്കിലുമൊരു സ്ഥലത്തെയോ പ്രദേശത്തെയോ അതിൽ പരാമർശിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ വാക്കുകൾ പത്രം തെറ്റായി വ്യാഖ്യാനിച്ചെന്നും അങ്ങനെയൊരു നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിനോ ഇല്ലെന്ന് ചൂണ്ടികാട്ടിയും പ്രസ് സെക്രട്ടറിയാണ് കത്തയച്ചത്.

Read Also: ബംഗ്ലാ കടുവകളെ നിലംതൊടാതെ പറപ്പിച്ച് ഇന്ത്യന്‍ തേരോട്ടം; രണ്ടാമിന്നിങ്‌സിലും ജെയ്‌സ്വാളിന് ഫിഫ്റ്റി, ത്രസിപ്പിക്കുന്ന ജയം

 വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചയ്ക്ക് വഴിവെച്ചെന്ന് കത്തിൽ പറയുന്നു. മലപ്പുറം പരാമർശത്തിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ് തിരുത്ത് ആവശ്യപ്പെട്ടത്.

'അഞ്ചു വർഷത്തിനിടെ മലപ്പുറത്ത് നിന്ന് 150 കിലോ സ്വർണവും 123 കോടി‌ രൂപയുടെ ഹവാലപ്പണവും പിടികൂടി. ഈ പണം രാജ്യ​ദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോ​ഗിക്കുന്നത്' എന്നായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News