Chief Minister Pinarayi Vijayan : മുഖ്യമന്ത്രി നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളില്‍ 56.59 കോടി രൂപയുടെ ഉദ്ഘാടനമാണ് നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 03:17 PM IST
  • സെപ്റ്റംബര്‍ 23-ാം തീയതി വൈകുന്നേരം 4.30ന് ഓണ്‍ലൈനായി ആണ് ഉദ്ഘാടനം നടത്തുന്നത്.
  • ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
  • അതത് പ്രദേശത്തെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
  • ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Chief Minister Pinarayi Vijayan : മുഖ്യമന്ത്രി നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം  നിര്‍വഹിക്കുന്നു

Thiruvanathapuram: സര്‍ക്കാരിന്റെ (Kerala Government) നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം (Inauguration) മുഖ്യമന്ത്രി നിർവഹിക്കുന്നു. സെപ്റ്റംബര്‍ 23-ാം തീയതി വൈകുന്നേരം 4.30ന് ഓണ്‍ലൈനായി ആണ് ഉദ്ഘാടനം നടത്തുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

 അതത് പ്രദേശത്തെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളില്‍ 56.59 കോടി രൂപയുടെ ഉദ്ഘാടനമാണ് നടത്തിയത്. 

ALSO READ: സംസ്ഥാനത്ത് വീണ്ടും Black Fungus മരണം, മരിച്ചത് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി

ഇതിന് പുറമേയാണ് 4 പദ്ധതികള്‍. 5.5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ 2 പുതിയ ഐ.സി.യു.കള്‍, പൈക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 19.93 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം, 10 കോടി രൂപയുടെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി, ആദ്യ 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Communal Issue : സമുദായ സംഘര്‍ഷം ഒഴിവാക്കുന്നതില്‍ സര്‍ക്കാർ സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയമെന്ന് പ്രതിപക്ഷ നേതാവ്; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് വീണ്ടും ആവശ്യം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ.സി.യു.കളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. 

കോട്ടയം പൈക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 19.93 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ഈ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടുകൂടി പൈക ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതാണ്.

ALSO READ: Sree Padmanabha Swamy Temple : പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിൽ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന് സുപ്രീം കോടതി; ഓഡിറ്റ് ഒഴിവാക്കാമെന്ന് ട്രസ്റ്റിന്റെ ആവശ്യം കോടതി തള്ളി

പത്തനംതിട്ട കോന്നിയില്‍ 10 കോടി രൂപ മുടക്കി സജ്ജമാക്കിയ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണിത്. 15,000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലബോറട്ടറി പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. 

11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് വിപുലമാക്കുന്നു. പുതിയ 17 പ്രോജക്ടുകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതു വരെയുള്ള ആദ്യ 1000 ദിനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News