Chandy Oommen: കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

Chandy Oommen: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മറ്റെല്ലാവർക്കും ചുമതല നൽകിയിട്ടും തനിക്ക് ചുമതല ഒന്നും നൽകിയില്ലെന്ന് ചാണ്ടി ഉമ്മൻ.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 09:24 AM IST
  • കോൺ​ഗ്രസ് നേത‍ൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
  • താഴെ തട്ടിൽ ചിലർ മാറ്റി നിർത്തപ്പെടുന്ന സാഹചര്യമുണ്ട്
  • സംഘന എല്ലാവരെയും ഒന്നിച്ചു നിർത്തി മുന്നോട്ടു പോകണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു
Chandy Oommen: കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

കോൺ​ഗ്രസ് നേത‍ൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മറ്റെല്ലാവർക്കും ചുമതല നൽകിയിട്ടും തനിക്ക് ചുമതല ഒന്നും നൽകിയില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 

അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്നും നേതൃത്വം എല്ലാവരെയും ഒന്നിച്ച് നിർത്തി കൊണ്ടു പോകണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. താഴെ തട്ടിൽ ചിലർ മാറ്റി നിർത്തപ്പെടുന്ന സാഹചര്യമുണ്ട്. സംഘന എല്ലാവരെയും ഒന്നിച്ചു നിർത്തി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും കെ സുധാകരൻ മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. പാർട്ടി പുനഃസംഘടനകളിൽ യുവാക്കൾക്ക് പ്രതിനിധ്യം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെ. മുരളീധരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News