തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള 5 ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
അതേസമയം, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബുറെവി ചുഴലിക്കാറ്റ് (Burevi Cyclone) ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിയ്ക്കുകയാണ്. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ബുറെവി ചുഴലിക്കാറ്റ് രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലാകും കാറ്റിന്റെ സഞ്ചാരമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ അറിയിച്ച സാഹചര്യത്തില്‍ മുന്‍പ് പുറപ്പെടുവിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ച് നിലവില്‍ 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് (Orange alert) പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് ബുറെവി ചുഴലിക്കാറ്റിന് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
Also read: Burevi Cyclone: എല്ലാ സഹായവും ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ് നാട്ടിലും 5 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ എന്നീ ജില്ലകളിലാണ് നാളെ പൊതുഅവധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കൂടാതെ, തൂത്തുക്കുടി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 വരെ അടച്ചു.