Paid Internship : മാസം 24,000 രൂപ; പെയ്ഡ് ഇന്റേൺഷിപ്പുമായി സംസ്ഥാന സർക്കാരിന്റെ അസാപ്പ് കേരള

ASAP Paid Internship : അടുത്തിടെ ബിരുദം പൂർത്തിയാക്കി ഉദ്യോഗാർഥികൾക്കാണ് ഇന്റേൺഷിപ്പ് ലഭിക്കുക  

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 07:07 PM IST
  • ഡിസംബർ 13 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
  • എഴുത്ത് പരീക്ഷ ഉണ്ട്
  • അടുത്തിടെ ബിരുദം പൂർത്തിയായവർക്കാണ് അപേക്ഷ സമർപ്പിക്കാനാകുക
Paid Internship : മാസം 24,000 രൂപ; പെയ്ഡ് ഇന്റേൺഷിപ്പുമായി സംസ്ഥാന സർക്കാരിന്റെ അസാപ്പ് കേരള

Paid Internship In Kochi : ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകൾ നടത്തുന്ന ഉദ്യോഗാർത്ഥികൾക്കായി പെയ്ഡ് ഇൻ്റേൺഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികൾക്കായി ഇന്റേൺഷിപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ബിരുദം പൂർത്തിയാക്കിയവർ ആയിരിക്കണം അപേക്ഷകർ. കേരളം ആസ്ഥാനമായ ടെക് കമ്പനിയായ നെസ്റ്റ് ഡിജിറ്റൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവിടങ്ങളിലാണ് അവസരങ്ങൾ. 

നെസ്റ്റ് ഡിജിറ്റൽ ഇന്റേൺഷിപ്പ് വിവരങ്ങൾ

നെസ്റ്റ് ഡിജിറ്റലിന്റെ കളമശ്ശേരി കേന്ദ്രത്തിൽ എൻഎപിഎസ് ട്രെയ്നികളുടെ 40 ഒഴിവുകളുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഡിപ്ലോമ/ഐ ടി ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രതിമാസം 12,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി.

ALSO READ : Kerala Job Vacancys | ടൂറിസം വകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റി, പട്ടികജാതി വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ്സ്- അപേക്ഷിക്കേണ്ടത് ഇങ്ങനെ

കിലയിലെ ഇന്റേൺഷിപ്പ് വിവരങ്ങൾ

കിലയിൽ മലപ്പുറത്തും കാസർകോട്ടും രണ്ട് എഞ്ചിനീയറിങ് ഇന്റേൺ ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. മൂന്ന് മുതൽ ഒൻപത് മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രതിമാസം 24,040 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

ഇന്റേൺഷിപ്പിനായി എങ്ങനെ അപേക്ഷിക്കാം?

 - https://asapmis.asapkerala.gov.in/Forms/Student/Common/3/291 എന്ന ലിങ്കിൽ കയറി ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

-അപേക്ഷ സമർപ്പിച്ചതിന് ശേഷം 500 രൂപ ഫീസായി അടയ്ക്കണം

-ഉദ്യോഗാർഥിയുടെ യോഗ്യത പരിശോധനയ്ക്കായിട്ടുള്ള സ്ക്രീനിങ്ങിന് നടത്തും

-അതിന് ശേഷം ഏഴുത്ത പരീക്ഷയ്ക്ക് യോഗ്യത നേടുന്നവരുടെ ലിസ്റ്റ് പുറത്ത് വിടുക

-എഴുത്ത് പരീക്ഷയ്ക്ക് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

-ഡിസംബർ 13 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News