ബ്രേസ്ലെറ്റ് ധരിച്ചെത്തി; വിദ്യാർത്ഥിക്ക് അധ്യാപകൻറെ മർദ്ദനം

കഴുത്തിലും ശരീരമാസകലം അടിയേറ്റ് മുറിവ് പറ്റിയ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 10:11 PM IST
  • കഴിഞ്ഞ ദിവസമാണ് പഴവൂർ സ്വദേശിയായ 14 കാരന് മർദ്ദനമേറ്റത്
  • കുട്ടി കയ്യിൽ വെള്ളിയുടെ ബ്രേസ് ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്
  • അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
ബ്രേസ്ലെറ്റ് ധരിച്ചെത്തി; വിദ്യാർത്ഥിക്ക് അധ്യാപകൻറെ മർദ്ദനം

തൃശ്ശൂർ: ബ്രേസ്ലെറ്റ് ധരിച്ചെത്തിയതിൻറെ പേരിൽ മദ്രസ വിദ്യാർഥിക്ക് അധ്യാപകൻറെ ക്രൂര മർദ്ദനം.  കഴിഞ്ഞ ദിവസമാണ് പഴവൂർ സ്വദേശിയായ 14 കാരന് മർദ്ദനമേറ്റത്. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. 

പള്ളി ദർസ് വിദ്യാർത്ഥിയായ കുട്ടി കയ്യിൽ വെള്ളിയുടെ ബ്രേസ് ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.ഇത് ചോദ്യം ചെയ്തപ്പോൾ തൻറെ പിതാവ് പറഞ്ഞാണ് ബ്രേസ്ലറ്റ് ധരിച്ചതെന്ന് കുട്ടി അറിയിച്ചു.ഇതിനെ തുടർന്ന് അധ്യാപകൻ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വടി ഉപയോഗിച്ച്  ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

Read Also: 'സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല'; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം

കഴുത്തിലും ശരീരമാസകലം അടിയേറ്റ് മുറിവ് പറ്റിയ വിദ്യാർത്ഥിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു.

അതേ സമയം കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അധ്യപകനെ മഹല്ല് കമ്മറ്റി ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News