കൊച്ചിൻ റിഫൈനറിക്കെതിരെ കൈക്കുഞ്ഞുമായി എത്തി യുവതിയുടെ പ്രതിഷേധം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Cochin Refinery Pollution റിഫൈനറി ഗേറ്റിൽ യുവതി കൈക്കുഞ്ഞുമായി കുടുംബസമേതം പ്രതിഷേധിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 06:01 PM IST
  • മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം ജില്ലാ എൻവയൺമെന്റ് എഞ്ചിനീയറോട് ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
  • ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് പരാതി അന്വേഷണത്തിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കൈമാറിയത്.
കൊച്ചിൻ റിഫൈനറിക്കെതിരെ കൈക്കുഞ്ഞുമായി എത്തി യുവതിയുടെ പ്രതിഷേധം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : കൊച്ചിൻ റിഫൈനറിയിൽ നിന്നും പുറത്ത് വരുന്ന അന്തരീക്ഷ ശബ്ദ മലിനീകരണത്തെ തുടർന്ന് കൈക്കുഞ്ഞുമായി യുവതി പ്രതിഷേധം നടത്തിയതിന് തുടർന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അമ്പലമേട് ബിപിസിഎൽ കൊച്ചിൻ റിഫൈനറി ഫ്ലയർസ്റ്റാക്കിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധവും ശബ്ദമലിനീകരണവും ശക്തമായ തീ ഗോളവും പൊടിയും കാരണം വീട്ടിൽ കിടന്നുറങ്ങാൻ കഴിയില്ലെന്നാരോപിച്ച് യുവതി കൈക്കുഞ്ഞുമായി കുടുംബസമേതം റിഫൈനറി ഗേറ്റിൽ പ്രതിഷേധിച്ചത്. 

മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം ജില്ലാ എൻവയൺമെന്റ് എഞ്ചിനീയറോട് ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.  ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് പരാതി അന്വേഷണത്തിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കൈമാറിയത്. 

ALSO READ : ഓപ്പറേഷൻ ഫോക്കസ് 3; കേസെടുത്തത് 4472 വാഹനങ്ങൾക്കെതിരെ; രൂപമാറ്റം വരുത്തിയ 253 വാഹനങ്ങൾ പിടിച്ചെടുത്തു; 75 ലക്ഷം പിഴ ചുമത്തി

കാവുനാകുഴി രാജേഷിന്റെ ഭാര്യ സുമി രാജേഷാണ് ഒമ്പത് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി സമരത്തിനെത്തിയത്. ഏറ്റിക്കര റിഫൈനറി മതിലിനോട് ചേർന്നാണ് ഇവർ താമസിക്കുന്നത്. സുമിയുടെ കുടുംബ കൂടാതെ മറ്റ് 12 വീട്ടുകാർ ഇവിടെ താമസിക്കുന്നുണ്ട്. ഇവരിൽ പലരും അസുഖബാധിതരാണ്.  ശബ്ദമലിനീകരണം, ദുർഗന്ധം എന്നിവ ചൂണ്ടിക്കാണിച്ച്  ഇവർ ജില്ലാകളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് സുമി റിഫൈനറിയുടെ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചത്.  ഇതെ തുടർന്നാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News