തലശേരി/കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. പിണറായില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പരിപാടിയ്ക്ക് നേരെ ബോംബേറ്. ബോംബേറില്‍ ഒരു സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ടു. ബോംബേറില്‍ തെറിച്ച് വീണ സി.പി.എം പ്രവര്ത്തകന് കരിങ്കാങ്കണ്ടി രവീന്ദ്രന് എന്നയാളെ റോഡിലേക്ക് വീണപ്പോള്‍ അക്രമസംഘം വണ്ടി കയറ്റി കൊല്ലുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വൈകിട്ട് നാലു മണിയോടെയാണ് സംഭവം. രാവിലെ മുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷം വൈകുന്നേരം നാലു മണിയോടെ ഒരു വാഹനത്തില്‍ എത്തിയ എട്ടോളം വരുന്ന സംഘം ബോംബെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്.