Drown Death: തൃശൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആഷിഖിനൊപ്പം മറ്റ് രണ്ട് പേർ കൂടി വള്ളത്തിൽ ഉണ്ടായിരുന്നു. എന്നാൽ അപകടം സംഭവിച്ചപ്പോൾ ഇവർ നീന്തി രക്ഷപ്പെടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 12:51 PM IST
  • കൂടെയുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
  • പാലക്കല്‍ സ്വദേശി ആഷിഖ്, നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്.
  • ഇന്നലെ രണ്ട് മണിക്കൂറിലധികം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
Drown Death: തൃശൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് പുത്തന്‍വെട്ടുകായലിന് സമീപം ചാമക്കോളിലാണ് വഞ്ചി മറിഞ്ഞത്. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകന്‍ ആഷിഖ് (23) ആണ് മരിച്ചത്. പാടത്ത് വെള്ളം നിറഞ്ഞപ്പോൾ വഞ്ചിയുമായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. പാലക്കല്‍ സ്വദേശി ആഷിഖ്, നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രണ്ട് മണിക്കൂറിലധികം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു. തൃശ്ശൂരില്‍ നിന്നുള്ള സ്കൂബാ ടീമിന്‍റെ നേതൃത്ത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. തൃശ്ശൂര്‍ - ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂബാ ടീമും, എന്‍.ഡി.ആര്‍.എഫ് സംഘവും തിരച്ചിലില്‍ പങ്കെടുത്തു.

Kerala Rain : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമായതിന് തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ജൂലൈ 24ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടി, സിബിഎസ്ഇ, ഐസിഎസ്ഇ സ്കുളുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ് ജില്ല കലക്ടർമാർ അറിയിച്ചു. എന്നാൽ പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടമാർ വ്യക്തമാക്കി.

എന്നാൽ അവധിയെ തുടർന്ന നഷ്ടമാകുന്ന ക്ലാസുകൾ സ്ഥാപന മേധാവികൾ വിദ്യാർഥികൾക്ക് മറ്റൊരു ദിവസത്തേക്ക് സജ്ജമാക്കണം. മഴക്കെടുതിയിൽ നിന്നും വിദ്യാർഥികളെ അകറ്റി നിർത്താനുള്ള നിർദേശങ്ങളും നൽകേണ്ടതാണെന്നും ജില്ല കളക്ടമാർ നിർദേശം നൽകി. കണ്ണൂർ സർവ്വകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പ്രവേശനം മാറ്റി. വിവിധ ഡിപ്പാർട്ട്മെന്റുകളിലെയുജി പിജി പ്രവേശനങ്ങൾ മാറ്റി. കോളേജുകളിലെ യുജി പ്രവേശനവും മാറ്റിവെച്ചു. പ്രവേശന നടപടികൾ ചൊവ്വാഴ്ച നടക്കും.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന സർവകലാശാല, മറ്റ് പരീക്ഷകൾക്കോ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ല കലക്ടർ വ്യക്തമാക്കി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്നാണ് മലയോര ജില്ലയായ വയനാട്ടിലും കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് ജില്ലകൾക്ക് പുറമെ കാസർകോട് ജില്ലയിലും നാളെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News