കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ (Hospital) എത്തിച്ചു. മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്കുള്ള മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് 20 വയൽ മരുന്ന് (Medicine) ബുധനാഴ്ച രാത്രി എത്തിച്ചത്.
ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ, ആംഫോടെറിസിൻ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്നാണ് എത്തിച്ചത്. നിലവിൽ 16 രോഗികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
ALSO READ: Chinese Vaccine Sinovac ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതി
മണ്ണിലും വായുവിലും കാണപ്പെടുന്ന മ്യൂകോർമൈസെറ്റ്സ് (Mucormycosis) ഇനത്തിൽപ്പെട്ട ഫംഗസുകളാണ് ബ്ലാക്ക് ഫംഗസ് രോഗം പരത്തുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. കൊവിഡ് വന്നതിന് ശേഷമുള്ള പ്രതിരോധ ശേഷിക്കുറവ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകുന്നു. പ്രമേഹ രോഗികളും മറ്റ് രോഗാവസ്ഥയുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറവായിരിക്കുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും ബ്ലാക്ക് ഫംഗസ് (Black fungus) ബാധക്ക് കാരണമാകുന്നു.
ALSO READ: Covid-19 മൂലം രാജ്യത്ത് അനാഥരായത് 1742 കുട്ടികള്‍, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ബാലാവകാശ കമ്മീഷൻ
മൂക്കിലാണ് പ്രധാനമായും ഫംഗസ് ബാധ കാണുന്നത്. പിന്നീട് തലയോട്ടിക്കുള്ളിലെ അറകളിലേക്ക് പടരും. പിന്നീട് കണ്ണിലേക്കും തലച്ചോറിലേക്കും എത്തും. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാകില്ലെന്നതും വെല്ലുവിളിയാണ്. മൂക്കൊലിപ്പ്, മൂക്കിലെ രക്തസ്രാവം, വരൾച്ച എന്നിവ പ്രാഥമിക ലക്ഷണങ്ങളാണ്. തലവേദന, പല്ലുവേദന, പല്ലിന് ബലക്ഷയമോ തരിപ്പോ തോന്നുക, കണ്ണിനും പോളകൾക്കും വീക്കം, കാഴ്ച തടസ്സപ്പെടുന്നതായി തോന്നുക എന്നിവയും ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...