Thiruvananthapuram: സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച് BJP ദേശീയ അധ്യക്ഷൻ JP Nadda. ജനങ്ങൾക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസ്യത നഷ്ടമായെന്നും സംസ്ഥാനത്തെ ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ. സംസ്ഥാനത്തെ ബിജെപിയുടെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള (Kerala Assembly Election) പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനാണ് രണ്ട് ദിവസത്തെ സന്ദർശനെത്തിയ നഡ്ഡ മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്തെത്തിയ തങ്ങളുടെ ദേശീയ അധ്യക്ഷന് വൻ സ്വീകരണമാണ് സംസ്ഥാനത്തെ ബിജെപി പ്രവർത്തകൾ നൽകിയത്. വിമാനത്താവളത്തിൽ (Thiruvanathapuram Airport) പ്രത്യേകം അലങ്കരിച്ച വാഹനത്തിലാണ് നഡ്ഡയ്ക്ക് ബിജെപി പ്രവർത്തകൾ സ്വീകരണം നൽകിയത്. സ്വീകരണത്തിന് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുകയായിരുന്നു.
Keeping rules aside over 3 Lakh appointments have been done. It's a backdoor entry. Even Kerala Public Service Commission has become recruiting ground for CPM, which is to be understood. All this is going to make very difficult time as far as Kerala polity is concerned: BJP chief pic.twitter.com/ep4a81eQoi
— ANI (@ANI) February 3, 2021
മുഖ്യമന്ത്രിക്കും (CM Pinarayi Vijayan) സർക്കാരിനും കേരളത്തിലെ ജനങ്ങളുടെ പിന്തുണ നഷ്ടമായെന്നും സർക്കാർ മുഴുവനും അഴിമതിയിലാണെന്നും നഡ്ഡ അറിയിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് വന്നതോട് മലയാളികൾക്കുണ്ടായിരുന്ന വിലയെ ഈ സർക്കാർ നഷ്ട്ടപ്പെടുത്തിയെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. അന്വേഷണം ഇനിയും മുന്നോട്ട് പോകുമ്പോൾ ഈ മന്ത്രിസഭയിലെ പല മന്ത്രിമാരുടെ കള്ളി വെളിച്ചത്താകുമെന്നും നഡ്ഡ സൂചന നൽകി.
സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമത്തിനെതിരെയും ബിജെപിയുടെ ദേശീയ അധ്യക്ഷൻ തുറന്നടിക്കുകയും ചെയ്തു. 3 ലക്ഷത്തോളം പേർക്ക് ജോലി നൽകിയത് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് നഡ്ഡ അറിയിച്ചു. PSC നിയമനം സിപിഎമ്മിന്റെ നിയമനമാണെന്നും നഡ്ഡ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ബിജെപിക്കുള്ള ജനപിന്തുണ വർധിക്കുകയാണെന്ന് ജെപി നഡ്ഡ വ്യക്തമാക്കി. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ (Kerala Assembly Election) അത് പ്രതിഫലിക്കമെന്നും നഡ്ഡ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ നഡ്ഡ നാളെ തൃശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. തുടർന്ന് എൻഡിഎയുടെ ഘടകകക്ഷികളുമായി സീറ്റ വിഭജന ചർച്ചയും നഡ്ഡ നടത്തിയതിന് ശേഷമായിരുക്കും തിരികെ പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.