ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിൽ സിപിഎമ്മിനെയും സർക്കാരിനെയും വിമർശിച്ച് ബിജെപി. ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. ആലപ്പുഴയിലെ കൊലപാതകം അപലപനീയമാണെന്നും വി മുരളീധരൻ പ്രതികരിച്ചു.
കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുന്ന ബുദ്ധി ആരുടേതെന്ന് പരിശോധിക്കണം. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണ് ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നിലെന്ന് വി മുരളീധരൻ ആരോപിച്ചു.
Kerala: I've been told that State Secy of BJP OBC Morcha was stabbed to death, this morning. This is the handy work of Islamic terrorist group is the info coming from Alleppey (Alappuzha). I demand the State govt to take strict action against perpetrators:Union Min V Muralidharan https://t.co/VRuiureFOH pic.twitter.com/BW8Z9riTjR
— ANI (@ANI) December 19, 2021
ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മൂന്ന് ബിജെപി നേതാക്കളെയാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങളെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. വർഗീയ കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത്. പിഎഫ്‌ഐ പിന്തുടരുന്നത് താലിബാൻ മാതൃകയാണ്. അതിന് സഹായിക്കുന്നത് പൊലീസും സിപിഎമ്മുമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
എസ്ഡിപിഐ നോവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിലാണ് ബിജെപി. കൊല നടന്ന പ്രദേശത്ത് സിപിഎം- എസ്ഡിപിഐ സംഘർഷം നിലനിന്നിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊലക്ക് കൊല എന്നത് ബിജെപി നിലപാടല്ല. ആയുധമെടുത്ത് നേരിടലല്ല പരിഹാരം. പൊലീസിന്റെ നിഷ്ക്രിയത്വമാണ് കൊലപാതകം ആവർത്തിക്കാൻ കാരണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഇന്നലെയും ഇന്നു രാവിലെയുമായാണ് ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. ഇന്നലെ രാത്രി ഏഴരയോടെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനും ഇന്ന് രാവിലെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ജില്ലാകളക്ടർ നിരോധനാഞജ പ്രഖ്യാപിച്ചു. അസ്വഭാവിക സംഭവങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി.
ALSO READ: Alappuzha Murder| കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി
മണിക്കൂറുകളുടെ ഇടവേളകളിലുണ്ടായ കൊലപാതകങ്ങളിൽ പോലീസും ജാഗ്രതയിലാണ്. ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. അതേസമയം രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് വ്യക്തമാക്കി. ഇതിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...