കണ്ടാൽ കണ്ണെടുക്കാനാകില്ല; സൂര്യശോഭയിൽ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങൾ

ഇത്തണ നല്ല രീതിയിൽ കൃഷി നടന്നതിലെ സന്തോഷം കർഷകർക്കുണ്ട് അടുത്തമാസം വിളവെടുപ്പിന് തയ്യാറാകുകയാണ് ഈ പാടങ്ങൾ. ഇത്തവണ സൂര്യകാന്തി എണ്ണ വിത്തിന് കേന്ദ്ര സർക്കാർ തറവില പ്രഖ്യാപിച്ചത് തങ്ങൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കണ്ണാടകയിലെ സൂര്യകാന്തി കർഷകർ.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 15, 2022, 05:51 PM IST
  • തീ മഞ്ഞ കടലായി കിടക്കുകയാണ് കേരളത്തിന്‍റെ അയൽ ഗ്രാമമായ കർണ്ണാടക ഗുണ്ടൽ പേട്ടിലെ സൂര്യകാന്തി പാടങ്ങൾ.
  • ഇത്തണ നല്ല രീതിയിൽ കൃഷി നടന്നതിലെ സന്തോഷം കർഷകർക്കുണ്ട് അടുത്തമാസം വിളവെടുപ്പിന് തയ്യാറാകുകയാണ് ഈ പാടങ്ങൾ.
  • കർണ്ണാടയിലെ ചാമരാജ് നഗർ ജില്ലയിലെ നഞ്ചൻ കോട്, ഗുണ്ടൽ പേട്ട് താലൂക്കുകളിലാണ് സൂര്യകാന്തി കൃഷി സജീവമായുള്ളത്.
കണ്ടാൽ കണ്ണെടുക്കാനാകില്ല; സൂര്യശോഭയിൽ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങൾ

വയനാട്: സൂര്യശോഭയിൽ മനോഹര കാഴ്ചയൊരുക്കി കർണ്ണാട ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങൾ. സൂര്യകാന്തി പൂക്കൾ വിരിഞ്ഞ പാടങ്ങൾ കാഴ്ച്ചയുടെ വസന്ത കാലമൊരുക്കുകയാണ് . എന്നാൽ സൂര്യകാന്തി പാടത്തിന്‍റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ തങ്ങളുടെ ദീർഘനാളത്തെ അധ്വാനമായ പൂക്കൾ ഒടിച്ചു കൊണ്ടു പോവന്നതിലെ കടുത്ത പ്രതിഷേധവും കർഷകർ അറിയിക്കുന്നുണ്ട്. 

തീ മഞ്ഞ കടലായി കിടക്കുകയാണ് കേരളത്തിന്‍റെ അയൽ ഗ്രാമമായ കർണ്ണാടക ഗുണ്ടൽ പേട്ടിലെ സൂര്യകാന്തി പാടങ്ങൾ. ആയിരം സൂര്യനുദിച്ചതു പോലെ മനോഹരമായ വിസ്മയ കാഴ്ചയാണ് സൂര്യകാന്തി പാടങ്ങൾ സഞ്ചാരികൾക്ക് നൽകുന്നത്. 

Read Also: 'വിധവയായത് അതവരുടെ വിധി ' കെ.കെ.രമയെ ആക്ഷേപിച്ച് എം.എം.മണി ; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

ഇത്തണ നല്ല രീതിയിൽ കൃഷി നടന്നതിലെ സന്തോഷം കർഷകർക്കുണ്ട് അടുത്തമാസം വിളവെടുപ്പിന് തയ്യാറാകുകയാണ് ഈ പാടങ്ങൾ. ഇത്തവണ സൂര്യകാന്തി എണ്ണ വിത്തിന് കേന്ദ്ര സർക്കാർ തറവില പ്രഖ്യാപിച്ചത് തങ്ങൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കണ്ണാടകയിലെ സൂര്യകാന്തി കർഷകർ.

കർണ്ണാടയിലെ ചാമരാജ് നഗർ ജില്ലയിലെ നഞ്ചൻ കോട്, ഗുണ്ടൽ പേട്ട് താലൂക്കുകളിലാണ് സൂര്യകാന്തി കൃഷി സജീവമായുള്ളത്. ഇത്തവണ നല്ല വിളവ് ലഭിച്ചതിൽ സന്തോഷമുള്ള കർണ്ണാടകയിലെ കർഷകർക്ക് ഒരു പരാതിയുണ്ട്. സൂര്യകാന്തി പാടം കാണാനെത്തുന്നവർ  വലിയ സൂര്യകാന്തി പൂക്കൾ കൗതുകത്തിന് പറിച്ചു കൊണ്ടു പോകുന്നു. ഇതിൽ കർഷകർക്ക് എല്ലാവർക്കും കടുത്ത പ്രതിഷേധമുണ്ടെന്ന് മലയാളി കർഷനായ എൻ.കെ ഷാജി പറഞ്ഞു.

Read Also: Fennel Milk Benefits: പാലിനൊപ്പം ഇത് ചേർത്ത് കുടിക്കൂ.. ശരീരത്തിന് ബലഹീനത ഉണ്ടാവില്ല!

മഴ കാര്യമായില്ലാത്ത കാലാവസ്ഥ സഞ്ചാരികളെ സൂര്യകാന്തി പാടത്തേക്ക് ആകർഷിക്കുന്നുണ്ട്. കേരളത്തിലെ ഓണ വിപണി ലക്ഷ്യംവെച്ചുള്ള ചെണ്ടുമല്ലി ഉൾപ്പടെയുള്ള  പൂക്കളുടെ കൃഷിയും കർണ്ണാടകയിൽ കർഷകർ  തുടങ്ങി കഴിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News