Kerala Assembly Election 2021: കാഴ്ചയില്ലാത്തവരെ വോട്ട് ചെയ്യിക്കാൻ ആരും വരണ്ട, ബ്രെയിൽ ലിപിയിൽ ബാലറ്റ് ഷീറ്റ്

 പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ ഉണ്ടായിരിക്കും

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 05:22 PM IST
  • ബ്രെയിലി ഡമ്മി ബാലറ്റുകളുടെ അച്ചടി പുരോഗതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിലയിരുത്തി.
  • ഇ.വി.എം മെഷീനിൽ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയിൽ സീരിയൽ നമ്പർ ആലേഖനം ചെയ്തിട്ടുണ്ട്.
  • സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ നേതൃത്വത്തിലാണ് ബ്രെയിൽ ലിപി തയ്യാറാക്കുന്നത്
  • നിയമസഭാ കാലാവധി തീരും മുൻപ് തിരഞ്ഞെടുപ്പെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാടും പിൻവലിച്ചു
Kerala Assembly Election 2021: കാഴ്ചയില്ലാത്തവരെ വോട്ട് ചെയ്യിക്കാൻ ആരും വരണ്ട,  ബ്രെയിൽ ലിപിയിൽ ബാലറ്റ് ഷീറ്റ്

തിരുവനന്തപുരം: കാഴ്ചവൈകല്യമുള്ള വോട്ടർമാരെ വോട്ട് ചെയ്യിക്കാനായി ഇനി ആരും പോളിങ്ങ് ബൂത്തിലെത്തണ്ട (Kerala Assembly Election 2021). വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കുന്നു.

കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ (Ballot Paper) ഉണ്ടായിരിക്കും. അതിൽ സ്ഥാനാർഥികളുടെ പേരും ബ്രെയിലി ലിപിയിൽ ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.

Also Read: Kerala Assembly Election 2021: എറണാകുളത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത

അതിലടങ്ങിയിരിക്കുന്ന വിവരങ്ങൾ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടർക്ക് വോട്ടിംഗ് കമ്പാർട്ട്മെൻറിൽ പോകാം. വോട്ടിംഗ് കമ്പാർട്ട്മെൻറിനുള്ളിൽ ഇ.വി.എം (Evm) മെഷീനിൽ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയിൽ സീരിയൽ നമ്പർ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം.

തിരഞ്ഞെടുപ്പിന് ആവശ്യമായ ബ്രെയിലി ഡമ്മി ബാലറ്റുകൾ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷൻ ഓഫ് ദി ബ്ളൈൻറ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങളിൽ സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണറുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. ഇവ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ചുനൽകും.

Also readKerala Assembly Election 2021 : ഇരട്ട വോട്ട് വിവാദം - ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം

ബ്രെയിലി ഡമ്മി ബാലറ്റുകളുടെ അച്ചടി പുരോഗതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ (Tikkaram Meena) വിലയിരുത്തി. അതേസമയം നിയമസഭാ  കാലാവധി തീരും മുൻപ് തിരഞ്ഞെടുപ്പെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാട് പിൻവലിച്ചു. ഇത് ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News