Attukal Pongala 2024: ആറ്റുകാൽ പൊങ്കാല: ന​ഗരത്തിന് കാവലായി നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

Attukal Pongala 2024: 200 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പി നിഥിൻ രാജ് ഐപിഎസ് സി മലയാളം ന്യൂസിനോട് വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 05:45 PM IST
  • ഈ വർഷത്തെ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത് നാളെയാണ്.
  • പൊങ്കാലയോടനുബന്ധിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
Attukal Pongala 2024: ആറ്റുകാൽ പൊങ്കാല: ന​ഗരത്തിന് കാവലായി നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

തിരവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി പോലീസ്. നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലും ക്ഷേത്ര പരിസരത്തുമായി സുരക്ഷ ഒരുക്കുന്നുണ്ട്. 200 ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പി നിഥിൻ രാജ് ഐപിഎസ് സി മലയാളം ന്യൂസിനോട് വ്യക്തമാക്കി. ഈ വർഷത്തെ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത് നാളെയാണ്. പൊങ്കാലയോടനുബന്ധിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. 

സംസ്ഥാനം കനത്ത ചൂട് നേരിടുന്ന സാഹചര്യത്തിൽ പൊങ്കാലയിടാനെത്തുന്നവർക്ക് കർശനമായ നിർദ്ദേശങ്ങളാണ് ആരോ​ഗ്യമന്ത്രാലയം നൽകിയിരിക്കുന്നത്. ആംബുലന്‍സ് സേവനങ്ങളും സജ്ജമാണ്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യണം.

ALSO READ: പൊങ്കാല ഇടാൻ കലം ഓൺലൈനായി വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം

 നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, തുണി ഇവ കൊണ്ട് തല മറയ്ക്കുക, ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക. തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും. ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News