Attappady Block| അട്ടപ്പാടി ചുരം റോഡിൽ ലോറി മറിഞ്ഞു,ഉച്ചയ്ക്ക് 12 ഓടെ ഗതാഗതയോഗ്യമാകും

രാത്രിയോടെയാണ് സംഭവം. മുന്നറിയിപ്പ് അവഗണിച്ചതാണ് ലോറികൾ കുടുങ്ങാൻ കാരണം എന്ന് അഗ്നിരക്ഷാ സേന പറയുന്നു

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 11:43 AM IST
  • ചുരം റോഡിൽ ഉച്ചയ്ക്ക് 12 ഓടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്ന് തഹസിൽദാർ അറിയിച്ചു
  • ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നും മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണ്
  • ഉച്ചയ്ക്ക് 12 ഓടെ പൂർണമായും വാഹനങ്ങൾക്ക് പോവാൻ സാധിക്കുമെന്നും തഹസിൽദാർ
Attappady Block| അട്ടപ്പാടി ചുരം റോഡിൽ ലോറി മറിഞ്ഞു,ഉച്ചയ്ക്ക് 12 ഓടെ ഗതാഗതയോഗ്യമാകും

മണ്ണാർക്കാട്:  അട്ടപ്പാടി ചുരം റോഡിൽ ട്രെയിലർ ലോറികൾ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇതിലൊരു ലോറി മറിയുകയും  ചെയ്തതോടെ കിലോ മീറ്ററുകളോളം ദൂരമാണ്. ഗതാഗതം തടസ്സപ്പെട്ടത്. ഇരു ചക്ര യാത്രികരടക്കം വഴിയിൽ കുടുങ്ങി.

രാത്രിയോടെയാണ് സംഭവം. മുന്നറിയിപ്പ് അവഗണിച്ചതാണ് ലോറികൾ കുടുങ്ങാൻ കാരണം എന്ന് അഗ്നിരക്ഷാ സേന പറയുന്നു. വനം വകുപ്പ് ചെക്ക് പോസ്റ്റിൽ നിന്നും നിർദ്ദേശം നൽകാതിരുന്നതാണ് പ്രശ്നം ഗുരുതരമാക്കിയത്.ക്രെയിനുകള്‍ ഉപയോഗിച്ച് ലോറികള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്. 

ALSO READ: Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി

അതേസമയം ലോറിമറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട അട്ടപ്പാടി ചുരം റോഡിൽ ഉച്ചയ്ക്ക് 12 ഓടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്ന് തഹസിൽദാർ അറിയിച്ചു. ക്രെയിൻ ഉപയോഗിച്ച്  ലോറി റോഡിൽ നിന്നും മാറ്റുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും ഉച്ചയ്ക്ക് 12 ഓടെ  പൂർണമായും വാഹനങ്ങൾക്ക്  പോവാൻ സാധിക്കുമെന്നും തഹസിൽദാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News