അന്ന് കെ.ആർ ഗൗരിയമ്മയും ടി.വി.തോമസും തുടങ്ങിവെച്ചു, പിന്നെ ഇതാ സച്ചിൻ ദേവിലും ആര്യയിലും വരെ എത്തിയ വിവാഹങ്ങൾ

സംഘടനാ തലത്തിൽ തുടങ്ങിയ പരിചയവും പ്രണയവും പിന്നെ വിവാഹത്തിലേക്ക് എത്തിയ കഥ

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 01:49 PM IST
  • കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പോടെ ഇരുവരും സിപിഐയിലും സിപിഎമ്മിലുമായി മാറി.
  • എൽഡിഎഫ് കൺവീനർ എ വിജയരാഘവനും നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും
  • ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട് ഒന്ന് ഓടിച്ച് നോക്കിയാല്‍ കേരളത്തില്‍
അന്ന് കെ.ആർ ഗൗരിയമ്മയും ടി.വി.തോമസും തുടങ്ങിവെച്ചു, പിന്നെ ഇതാ സച്ചിൻ ദേവിലും ആര്യയിലും വരെ എത്തിയ വിവാഹങ്ങൾ

തിരുവനന്തപുരം:  ആര്യാ രാജേന്ദ്രൻറെയും കെ എം സച്ചിൻ ദേവിൻറെയും വിവാഹ ചർച്ചകൾ വരുന്നതിനും ഏതാണ്ട് 65 വർഷം മുൻപ് മറ്റൊരു വിവാഹം നടന്നു. സംഘടന തലത്തിൽ പ്രണയിച്ച ഒടുവിൽ ഒന്നിച്ച് ജീവിതം തുടങ്ങിയ കെ.ആർ ഗൗരിയമ്മയും ടി.വി.തോമസുമായിരുന്നു അത്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു ഇരുവരും എന്നതായിരുന്നു പ്രത്യേകത. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പോടെ ഇരുവരും സിപിഐയിലും  സിപിഎമ്മിലുമായി മാറി. അതൊരു തുടക്കം മാത്രമായിരുന്നു.

പിന്നെയും ഒട്ടേറെ പേർ ഇത്തരത്തിൽ വിവാഹിതരായി

എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവനും നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സംഘടനാ തലത്തിൽ നിന്നും വിവാഹിതരായവരാണ്.മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറും കെ.ഭാസ്കരനും, സ്പീക്കർ എംബി രാജേഷും നിനിത കണിച്ചേരിയും തുടങ്ങി സിപിഎമ്മിൽ സംഘടനാ തലത്തിൽ പരിചയപ്പെട്ട് പിന്നീട് വിവാഹിതരായവർ വേറെയും.

aryarajendran

മുതിർന്ന കോൺഗ്രസ്സ് നേതാവായിരുന്ന വയലാർ രവിയുടെയും മേഴ്സി രവിയുടെയും വിവാഹവും കോളേജ് തലത്തിലെ പ്രണയത്തിൽ നിന്നായിരുന്നെങ്കിലും പിന്നീട് മേഴ്സി രവിയും സജീവ രാഷ്ട്രീയത്തിലേക്ക് എത്തി. കൊല്ലം മുൻ ഡിസിസി പ്രസിഡൻറായിരുന്ന ബിന്ദുകൃഷ്ണയുടെയും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാറിൻറെയും വിവാഹവും ഇത്തരത്തിൽ തന്നെയായിരുന്നു.

sachindev
 
ഏറ്റവും അവസാനം വിവാഹിതരായ കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം ജോയിയും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വർഗീസ് ബേബിയുടെയും വിവാഹമാണ് ഏറ്റവും അവസാനമായി നടന്ന രാഷ്ട്രീയ വിവാഹങ്ങളിൽ ഒന്ന്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയവരാണ് ഇരുവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News