Idukki: അരിക്കൊമ്പനൊടുള്ള സ്നേഹം മൂത്ത് 8 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിയ്ക്കുകയാണ് ഈ ആരാധകന്‍. ഒരു വലിയ വിഭാഗം ആളുകൾ ശത്രുവായി കാണുമ്പോഴും 2 ലക്ഷം രൂപ ചെലവിട്ട് അരിക്കൊമ്പന്‍റെ വലിയ പ്രതിമ നിര്‍മ്മിച്ചിരിയ്ക്കുകയാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ഈ വ്യാപാരി.
Also Read: Wrestlers Protest Update: ബ്രിജ് ഭൂഷണിനെതിരെ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡല്‍ഹി പോലീസ്!!
ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനത്ത് ഏറെക്കാലമായി വ്യാപാരം നടത്തിവരുന്ന വെട്ടിക്കാട്ടിൽ ബാബുവാണ് 2 ലക്ഷം രൂപ ചെലവിട്ട് അരിക്കൊമ്പന്‍റെ ശിൽപ്പം നിർമ്മിച്ച് സ്ഥാപിച്ചിരിയ്ക്കുന്നത്. അരിക്കൊമ്പന്‍റെ എട്ട് അടി ഉയരത്തിലുള്ള പ്രതിമ നിർമ്മിച്ച് ബാബു തന്‍റെ വ്യാപാരസ്ഥാപനത്തിന് മുന്നിൽ സ്ഥാപിച്ചു. അരിക്കൊമ്പൻ എന്ന പേര് എഴുതി വച്ചതോടെ കാഴ്ച്ചക്കാരും ഏറെയായി.
ചിന്നക്കനാൽ 301 കോളനിയിൽ വർഷങ്ങൾക്ക് മുൻപ് ബാബു സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തിയിയിരുന്നു. ആ കാലയളവില്‍ നിരവധി തവണ അരിക്കൊമ്പനെ ഇദ്ദേഹം നേരിട്ട് കണ്ടിരുന്നു. കാട്ടുകൊമ്പന്‍റെ ആകാരവും പ്രൗഢിയും കണ്ടപ്പോൾ തന്നെ വലിയ താൽപ്പര്യം തോന്നിയെന്ന് ബാബു പറയുന്നു. ശിൽപ്പ നിർമാണം നേരത്തേ ആരംഭിച്ചെങ്കിലും, അരികൊമ്പൻ കേരളത്തിലും വെളിയിലും പ്രശസ്തനായതോടെയാണ് പ്രതിമ ധൃതഗതിയിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്. പുന്നയാർ സ്വദേശി ബിനുവാണ് ശിൽപ്പം നിർമ്മിച്ചത്. അരി കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്നാണ് ബാബുവിന്‍റെയും ആഗ്രഹം
അരിക്കൊമ്പന്‍റെ അരി തേടിയുള്ള യാത്ര മനുഷ്യവാസമേഖലകളില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു. വെറും ഒരു മാസത്തിനുള്ളിൽ ഈ കാട്ടാനയെ രണ്ടുതവണ വന്‍ വന പാലകര്‍ പിടികൂടുകയും മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിൽ അതിന്‍റെ ജന്മ സ്ഥലത്തുനിന്നും 280 കിലോമീറ്റർ അകലെ എത്തിയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ് ഇപ്പോള്‍.
രണ്ട് ദിവസങ്ങളിലായി 150 ഉദ്യോഗസ്ഥർ അരീക്കൊമ്പനെ പിടികൂടാൻ നടത്തിയ ശ്രമത്തിന്‍റെ ഭാഗമായി ചിന്നക്കനാലിൽ വൻ ഓപ്പറേഷൻ നടത്തി, ഏപ്രിൽ 29 ന് ആനയെ 80 കിലോമീറ്റർ അകലെയുള്ള പെരിയാർ കടുവാ സങ്കേതത്തില്‍ എത്തിച്ചു. അവിടെനിന്നും അരിക്കൊമ്പന്‍ തമിഴ് നാട് വന മേഖലയില്‍ എത്തിയതോടെ തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടി അപ്പര്‍ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയിലെ ഡാമിനു സമീപം ഇറക്കിവിട്ടു. അവിടെ പുല്ല് പറിച്ച് വെള്ളത്തില്‍ കഴുകി കുടഞ്ഞ്, കഴിയ്ക്കുന്ന അരിക്കൊമ്പന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഒരു വിഭാഗം ശത്രുവായി കാണുമ്പോഴും ഇടുക്കിയിലെ ജനങ്ങളിൽ മറ്റൊരു വിഭാഗം അരിക്കൊമ്പനെ ഏറെ ആരാധനയോടെയാണ് കാണുന്നത്. അതായത്, അരിക്കൊമ്പന് ആരാധകരും ഏറെയാണ്.
കേരളത്തിൽ, ചിന്നക്കനാലിലെ ആദിവാസി സംഘടനകൾ അരിക്കൊമ്പനെ അതിന്‍റെ യഥാർത്ഥ ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. അരിക്കൊമ്പനെ തിരികെ കൊണ്ടുവരാൻ കോടതിയെ സമീപിക്കാനാണ് ഇവരുടെ പദ്ധതി....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...