മെഡിക്കല്‍ കോളേജില്‍ മനുഷ്യ ശൃംഖലയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു: മുഖ്യാതിഥിയായി മന്ത്രി വീണാ ജോര്‍ജ്

മനുഷ്യ ശൃംഖല, ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 08:15 PM IST
  • മെഡിക്കല്‍ കോളേജ് ജങ്ഷനിലെ പ്രധാന കവാടം വരെ ഒരു കിലോമീറ്റര്‍ നീളുന്നതായിരുന്നു മനുഷ്യ ശൃംഖല
  • മന്ത്രി വീണാ ജോര്‍ജ് ശൃംഖലയുടെ ആദ്യകണ്ണിയായി
  • മന്ത്രി ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു
മെഡിക്കല്‍ കോളേജില്‍ മനുഷ്യ ശൃംഖലയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു: മുഖ്യാതിഥിയായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി.

കാമ്പയിന്റെ ഭാഗമായി മനുഷ്യ ശൃംഖല, ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് മുതല്‍ മെഡിക്കല്‍ കോളേജ് ജങ്ഷനിലെ പ്രധാന കവാടം വരെ ഒരു കിലോമീറ്റര്‍ നീളുന്നതായിരുന്നു മനുഷ്യ ശൃംഖല. മന്ത്രി വീണാ ജോര്‍ജ് ശൃംഖലയുടെ ആദ്യകണ്ണിയായി. മന്ത്രി ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഡി.ആര്‍. അനില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷാ ദേവി, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീന്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി, പാരാമെഡിക്കല്‍ വിഭാഗം മേധാവി ഡോ. ഫാത്തിമ, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബീന, മെഡിക്കല്‍, ദന്തല്‍, പാരാമെഡിക്കല്‍, നഴ്‌സിംഗ് കോളേജുകളിലെ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News