Kerala Assembly Election 2021:കേരളത്തിൽ അഴിമതി രഹിതമായൊരു ഒരു പുത്തൻ സഖ്യം വരട്ടെ അമിത്ഷായുടെ മലയാളം ട്വീറ്റ്

തമിഴ്നാട് തിരഞ്ഞെടുപ്പിനും അദ്ദേഹം തൻറെ ആശംസകൾ നേർന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 11:04 AM IST
  • പുതുച്ചേരി തിരഞ്ഞെടുപ്പിനും അദ്ദേഹം തൻറെ ആശംസകൾ അറിയിച്ചു.
  • അഴിമതി രഹിത സർക്കാരിനായി പുതുച്ചേരിയിലെ ജനങ്ങൾ വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
  • വലിയ പ്രതികരണമാണ് അദ്ദേഹത്തിൻറെ ട്വീറ്റിന് ലഭിച്ചത്.
  • പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്
Kerala Assembly Election 2021:കേരളത്തിൽ അഴിമതി  രഹിതമായൊരു ഒരു പുത്തൻ സഖ്യം വരട്ടെ അമിത്ഷായുടെ മലയാളം ട്വീറ്റ്

ന്യൂഡൽഹി: കേരളത്തിൽ (Kerala Election 2021) അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ അധികാരത്തിൽ വരേണ്ടത് ആവശ്യമാണെന്ന് ട്വീറ്റ് ചെയ്തത്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം തൻറെ ട്വീറ്റിൽ പറഞ്ഞു.

വലിയ പ്രതികരണമാണ് അദ്ദേഹത്തിൻറെ ട്വീറ്റിന് (Tweet) ലഭിച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്.തമിഴ്നാട് തിരഞ്ഞെടുപ്പിനും അദ്ദേഹം തൻറെ ആശംസകൾ നേർന്നു. മികച്ച ഇച്ഛാശക്തിയും അഴിമതിരഹിതവുമായ സർക്കാരിനു മാത്രമേ തമിഴ്‌നാടിന്റെ പുരോഗതിയും വളർച്ചയും ഉറപ്പാക്കാൻ കഴിയൂ. എന്നും സംസ്ഥാനത്തെ എല്ലാ വോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം തമിഴിലും കുറിച്ചു.

 

ALSO READ: Kerala Assembly Election 2021 Live : 30 മണ്ഡലങ്ങളിൽ വോട്ടിങ്ങ് യന്ത്രങ്ങൾ പണിമുടക്കി

പുതുച്ചേരി തിരഞ്ഞെടുപ്പിനും അദ്ദേഹം തൻറെ ആശംസകൾ അറിയിച്ചു. അഴിമതി രഹിത സർക്കാരിനായി പുതുച്ചേരിയിലെ ജനങ്ങൾ വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണ ബി.ജെ.പി കേരളത്തിലും തമിഴ്നാട്ടിലും കൂടുതൽ ശക്തി നേടുമെന്നാണ് റിപ്പോർട്ടുകൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 
 

Trending News