തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും.
ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഏറ്റവുമധികം ദുരിതം നേരിട്ട രണ്ട് ജില്ലകളാണ് ആലപ്പുഴയും കോട്ടയവും. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി. ഇത്
കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ കേരളം കണ്ട ഏറ്റവും കനത്ത വെള്ളപ്പൊക്കമാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ 203 കോടി രൂപയും കേന്ദ്രം 80 കോടിയും അനുവദിച്ചിട്ടുണ്ട്.