Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ

പൊതുദർശത്തിന് ശേഷം 4 പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ ഖബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെ നടക്കും.

Written by - Zee Malayalam News Desk | Last Updated : Dec 3, 2024, 01:31 PM IST
  • പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനെത്തിച്ചത്.
  • പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Kalarcode Medical Students Accident: മടങ്ങും മുൻപ് അവസാനമായി ഒന്നിച്ച് ക്യാമ്പസിൽ; വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ

ആലപ്പുഴ: വലിയ സ്വപ്നങ്ങൾ കണ്ടെത്തിയ ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും അവസാനമായി ഒന്നുകൂടി എത്തി. 5 പേരുടെയും ചേതനയറ്റ ശരീരം കണ്ടു നിൽക്കാനാകെത സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും കണ്ണീരണിഞ്ഞു. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനെത്തിച്ചത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്.  

അതേസമയം സംഭവത്തില്‍ ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നേര്‍ക്കു നേര്‍ഇടിക്കുന്നതിലും ആഘാതം കൂടുതലാണ് സൈഡ് ഇടിക്കുമ്പോഴുണ്ടാകുന്നതെന്നും അല്ലാത്തപക്ഷം മരണസംഖ്യ ഇത്ര ഉയരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ അമിത വേഗതയും വണ്ടിയുടെ പഴക്കവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കരണമായിയെന്ന് ആർടിഒ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: Kalarcode Accident: കളർകോട് അപകടം: വണ്ടിയുടെ പഴക്കവും പരിചയക്കുറവും ഓവർലോഡും അപകടത്തിന് കാരണം!

 

ഡ്രൈവർക്ക് ലൈസൻസ് ലഭിച്ചിട്ട് വെറും 5 മാസമേ ആയിട്ടുള്ളു. കൂടാതെ 7 പേര് ഇരിക്കേണ്ട വാഹനത്തിൽ 11 പേർ കയറി ഓവർലോഡ് ആയതും അപകടത്തിന് കാരണമായിട്ടുണ്ട്.  വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന് തകരാര്‍ ഉണ്ടായിരുന്നില്ലെന്നും മഴയത്ത് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നും ഒപ്പം വണ്ടിക്ക് 14 വർഷത്തെ പഴക്കമുണ്ടെന്നും ആര്‍ടിഒ പറഞ്ഞു.

വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇന്നലെ രാത്രി 9 മണി കഴിഞ്ഞാണ് 11 പേരുമായി വന്ന ടവേര കാർ കെഎസ്ആർടിസി ബസുമായി കൂടിയിടിച്ചത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. ഇവർ സിനിമയ്ക്ക് പോകും വഴിയാണ് അപകടം നടന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News