പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി റിപ്പോർട്ട്

അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി പന്നിയങ്കര എസ്എച്ച്ഒ എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി.  അലനെതിരെ ധർമ്മടം പോലീസെടുത്ത കേസിനെ തുടർന്നാണ് പന്നിയങ്കര എസ്എച്ച്ഒ റിപ്പോർട്ട് സമർപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 06:52 AM IST
  • അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി റിപ്പോർട്ട്
  • പന്നിയങ്കര എസ്എച്ച്ഒ എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി
  • അലനെതിരെ ധർമ്മടം പോലീസ് എടുത്ത കേസിനെ തുടർന്നാണ് ഈ നടപടി
പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി റിപ്പോർട്ട്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി റിപ്പോർട്ട്.  ഇത് സംബന്ധിച്ച് പന്നിയങ്കര എസ്എച്ച്ഒ എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകി.  അലനെതിരെ ധർമ്മടം പോലീസ് എടുത്ത കേസിനെ തുടർന്നാണ് ഈ നടപടി. 

Also Read: Heinous Crime: അമ്മയ്ക്കൊപ്പം ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി മകന്‍

കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽവെച്ച് മർദ്ദിച്ചെന്ന എസ്എഫ്ഐയുടെ പരാതിയിലായിരുന്നു കേസ്.   ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസ് റിപ്പോർട്ട് നൽകിയത്. അലൻ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കോടതി പന്നിയങ്കര പോലീസിനോടായിരുന്നു ആവശ്യപ്പെട്ടിരുന്നത്.  അലൻ ഷുഹൈബ് കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയാണ്. ഒന്നാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

Also Read: Saturn Favorite Zodiac: ഈ രാശിക്കാർക്ക് ലഭിക്കും ശനിയുടെ അനുഗ്രഹം! ലഭിക്കും വൻ പുരോഗതി

 

മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യവുമായി അലൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ക്യാംപസിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അലൻ ഷുഹൈബ്, ബദ്രുദ്ദീൻ എന്നിവർ മർദ്ദിച്ചുവെന്ന് കാണിച്ച് അഥിൻ പോലീസിൽ പരാതി നൽകിയത്.  മാത്രമല്ല ഇവർ തന്നെ റാഗ് ചെയ്തുവെന്നാരോപിച്ച് കോളജ് പ്രിൻസിപ്പലിനും അഥിൻ പരാതി നൽകിയിരുന്നു.  പരാതിയിൻമേൽ പോലീസ് കസ്റ്റഡിയിലെടുത്ത അലനെ മർദ്ദനത്തിനുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News