കിളിമാനൂരിൽ ആക്രി കട കത്തി നശിച്ചു

Kilimanoor Fire: ദീപാവലിയുടെ ഭാഗമായി ആരോ കത്തിച്ചു വിട്ട പടക്കം പതിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 05:57 PM IST
  • കടയിൽ ഉണ്ടായിരുന്ന പഴയ ടയറുകൾ വണ്ടികളുടെ സ്പയർ പാർട്സുകൾ, കാർട്ടൂണുകൾ എന്നിവ പൂർണമായും കത്തി.
കിളിമാനൂരിൽ ആക്രി കട കത്തി നശിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ ആക്രിക്കടക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം .ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കിളിമാനൂർ എക്സൈസ് ഓഫീസിന് സമീപം ഒമാൻ തുർക്കി ബിൽഡിംഗിന് പുറകിൽ പ്രവർത്തിച്ചു വന്ന ആക്രി കടയാണ് കത്തിയത്. കിളിമാനൂർ കുറവൻകുഴിയിൽ ചാലുവിള വീട്ടിൽ തുളസിയുടെ ഉടമസ്ഥതയിലുള്ളതാണ് കട.

ദീപാവലിയുടെ ഭാഗമായി ആരോ കത്തിച്ചു വിട്ട പടക്കം പതിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടയിൽ ഉണ്ടായിരുന്ന പഴയ ടയറുകൾ വണ്ടികളുടെ സ്പയർ പാർട്സുകൾ, കാർട്ടൂണുകൾ എന്നിവ പൂർണമായും കത്തി. വെഞ്ഞാറമൂട്ടിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘവും കിളിമാനൂർ പൊലീസും സ്ഥലത്ത്  എത്തിയാണ് തീയണച്ചത് . നാല് ലക്ഷത്തോളം രൂപയുടെ നഷ്‌ടം ഉണ്ടായതായി ഉടമ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News