Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല

അക്രമം നടക്കുന്നതിന് മുൻപ് രണ്ട് തവണ സ്കൂട്ടർ എകെജി സെൻററിലൂടെ കടന്നുപോയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 11:43 AM IST
  • കെജി സെൻറർ ആക്രമണത്തിൽ പോലീസ് രാഷ്ട്രീയ സമ്മർദ്ദത്തിൻറെ നടുവിലാണ്
  • സംഭവം നടന്ന് മൂന്നാം ദിവസവും പ്രതിയെ കണ്ടെത്താനായില്ല
  • കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30-നായിരുന്നു സംഭവം
Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല

തിരുവനന്തപുരം: എകെജി സെൻററിറിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. സിസിടീവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന് സ്കൂട്ടർ യാത്രികൻ അക്രമിയല്ലെന്നാണ് പോലീസിൻറെ കണ്ടെത്തൽ. അക്രമം നടക്കുന്നതിന് മുൻപ് രണ്ട് തവണ സ്കൂട്ടർ കെജി സെൻററിലൂടെ കടന്നുപോയിരുന്നു. ഇത് നഗരത്തിൽ തട്ടുകട നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.

അക്രമം നടക്കുന്നതിന് മുൻപ് രണ്ട് തവണ സ്കൂട്ടർ എകെജി സെൻററിലൂടെ കടന്നുപോയിരുന്നു. ഇതേ തുടർന്നാണ്  പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. അതേസമയം എകെജി സെൻററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read : രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റായി കായംകുളം താപവൈദ്യുതി നിലയം

അന്തിയൂർക്കോണം സ്വദേശി റിച്ചുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണദിവസം ഇയാൾ ഈ ടവർ ലൊക്കേഷനിൽ ഇല്ലാത്തതിനാലും ഫോൺ രേഖകൾ പരിശോധിച്ചതിൽ തെളിവില്ലാത്തതു കൊണ്ടും റിച്ചുവിനെ വെറുതേ വിട്ടു.

അതേസമയം എകെജി സെൻറർ ആക്രമണത്തിൽ പോലീസ് രാഷ്ട്രീയ സമ്മർദ്ദത്തിൻറെ നടുവിലാണ് സംഭവം നടന്ന് മൂന്നാം ദിവസവും പ്രതിയെ കണ്ടെത്താനായില്ല.വിവിധ സ്ക്വാഡുകളായി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും വ്യക്തതയില്ല.

ALSO READ : എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രണണം; അന്വേഷണത്തിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30-നായിരുന്നു സംഭവം സ്കൂട്ടറിലെത്തിയാൾ എകെജി സെൻററിൻറെ ഗേറ്റിന് നേരെ സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് സിസിടീവി ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News