Thiruvananthapuram Airport : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബർ 14 ന് ഏറ്റെടുക്കും; പാതി ജീവനക്കാരെ മാത്രം നിലനിർത്തി കൊണ്ടാണ് ഏറ്റെടുക്കൽ

ആക്ഷൻ കൗൺസിൽ വിമാനത്താവളത്തിന്റെ  സ്വകാര്യവത്കരണത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 04:47 PM IST
  • അന്ന് മുതൽ വിമാനത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനായിരിക്കും.
  • പകുതിയോളം ജീവനക്കാരെ നിലനിർത്തി കൊണ്ടാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്.
  • മറ്റ് ജീവനക്കാരെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുകയും ചെയ്യും.
  • അതേസമയം ആക്ഷൻ കൗൺസിൽ വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Thiruvananthapuram Airport : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബർ 14 ന് ഏറ്റെടുക്കും; പാതി ജീവനക്കാരെ മാത്രം നിലനിർത്തി കൊണ്ടാണ് ഏറ്റെടുക്കൽ

Thiruvananthapuram : തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം (Thiruvanathapuram) അദാനി ഗ്രൂപ്പ് (Adani Group) ഒക്ടോബർ 14 ന് ഏറ്റെടുക്കുമെന്ന് അറിയിച്ചു. അന്ന് മുതൽ വിമാനത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനായിരിക്കും. പകുതിയോളം ജീവനക്കാരെ നിലനിർത്തി കൊണ്ടാണ്  വിമാനത്താവളം ഏറ്റെടുക്കുന്നത്.

മറ്റ് ജീവനക്കാരെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുകയും ചെയ്യും. അതേസമയം ആക്ഷൻ കൗൺസിൽ വിമാനത്താവളത്തിന്റെ  സ്വകാര്യവത്കരണത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ALSO READ: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന് സമയം നീട്ടി ചോദിച്ച് Adani Group

2021 ജനുവരി 19 നാണ്  തിരുവനന്തപുരം വിമാനത്താവളത്തിന്റെ (Trivandrum Airport)  നടത്തിപ്പ് ചുമതലയ്ക്കുള്ള കരാർ അദാനി ഗ്രൂപ്പുമായി ഒപ്പ് വെച്ചത്.  50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ ഒപ്പ് വെച്ചത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിലാണ്.

ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരമാണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം  അദാനി ഗ്രൂപ്പിന് കൈമാറിയത്. ജനുവരി 19ലെ കരാറനുസരിച്ച് 180 ദിവസത്തിനുള്ളിൽ  വിമാനത്താവളം ഏറ്റെടുക്കണമെന്നാണ്. കൊവിഡ് (Covid 19) രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളം ഉടൻ ഏറ്റെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

ALSO READ: തിരുവനന്തപുരത്ത് സംഭവിക്കുന്നതെന്ത്‌? മലയാളത്തില്‍ പോസ്റ്റിട്ട് കേന്ദ്രമന്ത്രി

ഇതിനെ തുടർന്നാണ് കാലാവധി നീട്ടിയത്. ജയ്പൂർ, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പ് ജനവരി 19 ന് ഒപ്പ്‌വെച്ച കരാർ വഴി ഏറ്റെടുത്തത്.  അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തെങ്കിലും അടുത്ത ആറ് മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ തന്നെ തളളിയിരുന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News